കൊടകര കുഴൽപ്പണം: കേരളത്തിൽ എത്തിച്ചത് 43.5 കോടി, പണം കൊണ്ടുവന്നത് ചാക്കില്‍, സുരേന്ദ്രന്റെ അറിവോടെ; കുറ്റപത്രത്തിലെ അറിയേണ്ട ഏഴ് കാര്യങ്ങൾ
ബിജെപി കേരള കോ ഓര്‍ഡിനേറ്റിങ് സെക്രട്ടറി എം ഗണേശും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന് നായരുമാണ് മൂന്നരക്കോടി കര്‍ണാടകയില്‍ നിന്നെത്തിക്കാന്‍ ധര്മരാജന് നിര്‍ദേശം നല്‍കിയത്. പണം കടത്തിക്കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണെന്നും ഹവാല ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ധര്‍മരാജനുമായി സുരേന്ദ്രന് ഉള്‍പ്പെടെ മൂന്നുപേര്‍ക്കും അടുത്ത ബന്ധമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപി കേരളത്തിൽ എത്തിച്ചത് 43.5 കോടിയെന്ന് പൊലീസ്. ഇതിന് പുറമെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി ഹവാല പണമിടപാട് നടത്തിയെന്നാണ് കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. കേരളത്തിലേക്ക് കർണാടകയിൽ നിന്ന് പണം കൊണ്ടുവരുന്നതിന് പ്രത്യേക രീതി ഉണ്ടായിരുന്നുവെന്നും ടോക്കൺ ഉപയോഗിച്ചാണ് പണം കൈമാറ്റം നടന്നിരുന്നതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കുറ്റപത്രത്തിലെ മറ്റ് വിശദാംശങ്ങൾ അറിയാം.
1. കേസില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബംഗലൂരുവില്‍ നിന്ന് അനധികൃതമായി 2021 ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ ഇലക്ഷന് പ്രചാരണത്തിന് കൊണ്ടു വന്നതാണ്.
2. ഈ മൂന്നരക്കോടി രൂപ കൂടാതെ, നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സ്വരൂപിച്ചുവെച്ചിരുന്ന 17 കോടി രൂപ 2021 മാര്‍ച്ച് ഒന്നു മുതല്‍ മാര്‍ച്ച് 26 വരെ പല ദിവസങ്ങളായി ധര്മരാജന്, ധനരാജന്, ഷിജിന്, ഷൈജു എന്നിവര്‍ നേരിട്ടും കോഴിക്കോട്ടുള്ള ഹവാല ഏജന്റുമാര്‍ മുഖേന 23 കോടിയും ചേര്‍ത്ത് മൊത്തം 43.5 കോടി രൂപ സ്വരൂപിച്ചു.
3. മാര്‍ച്ച് അഞ്ചാം തീയതി മുതല്‍ ഏപ്രില്‍ അഞ്ചുവരെ കേരളത്തില്‍ പല ജില്ലകളിലുള്ള ബിജെപി പാര്‍ട്ടിയുടെ ഭാരവാഹികള്‍ക്കായി ഈ പണം എത്തിച്ചു നല്കി. അതില്‍ 2021 മാര്‍ച്ച് ആറിന് ബംഗലൂരുവില്‍ നിന്ന് കേരളത്തിലേക്ക് സേലം വഴി ധര്‍മരാജന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന 4.4 കോടി സേലത്ത് വെച്ചും കവര്‍ച്ച ചെയ്യപ്പെട്ടെന്നും പൊലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
4. ബിജെപി കേരള കോ ഓര്‍ഡിനേറ്റിങ് സെക്രട്ടറി എം ഗണേശും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന് നായരുമാണ് മൂന്നരക്കോടി കര്‍ണാടകയില്‍ നിന്നെത്തിക്കാന്‍ ധര്മരാജന് നിര്‍ദേശം നല്‍കിയത്. പണം കടത്തിക്കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണെന്നും ഹവാല ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ധര്‍മരാജനുമായി സുരേന്ദ്രന് ഉള്‍പ്പെടെ മൂന്നുപേര്‍ക്കും അടുത്ത ബന്ധമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.
5. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് പണം കൊണ്ടുവരുന്നതിന് പ്രത്യേക പ്രവര്‍ത്തനരീതി ഉണ്ടായിരുന്നു. ടോക്കണ്‍ ഉപയോഗിച്ചാണ് പണം കൈമാറ്റം നടന്നത്. പത്ത് രൂപ നോട്ടാണ് ടോക്കണായി ഉപയോഗിച്ചിരുന്നതെന്നും കുറ്റപത്രത്തിലുണ്ട്.
6. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊണ്ടുവന്നതു കൂടാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി പണം കൊണ്ടുവന്നതായി കുറ്റപത്രത്തില്‍ പറയുന്നു. 12 കോടി രൂപയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെത്തിച്ചത്. മൂന്ന് തവണയായാണ് ധര്മരാജന് ചാക്കില്‍ കെട്ടി പണം എത്തിച്ചത്. കൊടകര കവര്‍ച്ച നടന്ന ദിവസം 6.3 കോടി രൂപ തൃശൂർ ഓഫീസില്‍ എത്തിച്ചതായും കണ്ടെത്തി..
7. കൊടകരയില്‍ 2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കാര്‍ തട്ടിയെടുത്ത് മൂന്നരക്കോടി രൂപ കവർച്ച ചെയ്തത്. ഇരിങ്ങാലക്കുട കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പേരാണ് പ്രതികള്‍. 219 സാക്ഷികളുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനെയും സാക്ഷിയായി ചേര്‍ത്തിട്ടുണ്ട്. പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധര്മരാജന്, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്താ, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വൃദ്ധസദനത്തിൽ കൊണ്ടിട്ട പോലെയാണ് ഇപ്പോഴത്തെ അവസ്ഥ; കെ സുരേന്ദ്രൻ വഞ്ചിച്ചെന്ന് പി എം വേലായുധൻ; ബിജെപിയിൽ ഭിന്നത കടുക്കുന്നു
ബിജെപിക്ക് ഒരു വാർഡ് മെംബർ പോലും ഇല്ലാതിരുന്ന കാലത്താണ് വന്നത്, സ്ഥാനമോഹി എന്ന് വിളിക്കുന്നതിൽ ശോഭാ സുരേന്ദ്രൻ
കൊടകര കുഴൽപ്പണം: അറസ്റ്റിലായത് 20 പേർ, സാക്ഷികൾ 96 പേർ, പിടികൂടിയത് 1.12 കോടി രൂപയും സ്വര്‍ണവും
'എല്ലാവരും കുഴൽപ്പണം കൊണ്ടുവരും, ബിജെപിക്കാർ മണ്ടന്മാർ ആയതുകൊണ്ട് പിടിക്കപ്പെട്ടു'; ട്രോളി വെളളാപ്പളളിയും