ഇളവുകള്‍ തിരുത്തി കേരളം; ബാര്‍ബര്‍ ഷോപ്പ് തുറക്കില്ല, ബൈക്കില്‍ ഒരാള്‍; മാറ്റം കേന്ദ്രം വിശദീകരണം ചോദിച്ചപ്പോള്‍
ഹോട്ടലുകൾ തുറക്കാം. പക്ഷേ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതിയില്ല, അതെസമയം ബാർബർമാർക്ക് വീടുകളിൽ പോയി മുടി വെട്ടാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ലോക്ക് ഡൗണിൽ നൽകിയിരിക്കുന്ന ചില ഇളവുകൾ പിൻവലിച്ച് കേരള സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം ചോദിച്ചതിനെ തുടർന്നാണ് നടപടി. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയുണ്ടാകില്ല, ബാർബർ ഷോപ്പുകൾ തുറക്കാനുള്ള അനുമതിയും പിൻവലിക്കും. ഹോട്ടൽ, ബാർബർ ഷോപ്പുകൾ, പുസ്തക ശാലകൾ, വർക്ക് ഷോപ്പുകൾ, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം എന്നിവയിലാണ് കേന്ദ്ര നിർദേശ പ്രകാരത്തിന് വിരുദ്ധമായി കേരളം കൂടുതൽ ഇളവുകൾ അനുവദിച്ചത്. ഇത് തിരുത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് കുമാർ ഭല്ല ചീഫ് സെക്രട്ടറി ടോം ജോസിന് കത്ത് അയച്ചത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിലാണ് ഇളവുകൾ വെട്ടിച്ചുരുക്കാൻ കേരളം തീരുമാനിച്ചത്.
ഹോട്ടലുകൾ തുറക്കാം. പക്ഷേ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതിയില്ല, അതെസമയം ബാർബർമാർക്ക് വീടുകളിൽ പോയി മുടി വെട്ടാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധുവാണ് പിറകിലുളളതെങ്കിൽ ബൈക്കിൽ രണ്ടുപേർക്ക് സഞ്ചരിക്കാം എന്നായിരുന്നു കേരളത്തിൽ പ്രഖ്യാപിച്ച ഇളവ്. ഇത് പിൻവലിച്ചു. ഒരാൾ മാത്രമേ ബൈക്കിൽ സഞ്ചരിക്കാൻ പാടുളളൂ.
കൂടാതെ കാറുകളിലും, നാൽച്ചക്ര വാഹനങ്ങളിലും ഡ്രൈവർ അടക്കം മൂന്നുപേർക്ക് യാത്ര ചെയ്യാമെന്നായിരുന്നു അറിയിച്ചത്. ഈ നിബന്ധന പിൻവലിക്കും. ഡ്രൈവർ അടക്കം രണ്ടുപേർ( മുന്നിൽ ഡ്രൈവർ, പിന്നിൽ യാത്രക്കാരൻ) എന്ന കേന്ദ്ര നിർദേശമായിരിക്കും നടപ്പിലാക്കുക. വർക്ക് ഷോപ്പുകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് വീണ്ടും അഭ്യർത്ഥിക്കാനാണ് സംസ്ഥാന തീരുമാനം. ദേശീയപാതകളിലുള്ള ഹെവി ട്രക്ക് അടക്കമുള്ള വർക്ക് ഷോപ്പുകൾക്ക് നേരത്തേ തുറക്കാൻ അനുമതിയുണ്ട്. നിലവിൽ മറ്റ് വർക്ക് ഷോപ്പുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാമെന്നായിരുന്നു സംസ്ഥാന അനുമതി. ഇതിന് അനുമതി ആവശ്യപ്പെടും.
സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞ ഏഴ് ജില്ലകളില്‍ ഇന്ന് മുതല്‍ വിവിധ ദിവസങ്ങളിലായി ഇവയടക്കം നിരവധി സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് വിശദീകരണം ആവശ്യപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരമായിരുന്നു നാലാഴ്ചയ്ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണില്‍ നിയന്ത്രിതമായ ഇളവുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ അധികമായി പ്രഖ്യാപിച്ച ഇളവുകളെന്നാണ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!