4.22 ലക്ഷം വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്.
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവരികയാണ്. എസ്എസ്എൽസിക്കൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇപേർഡ്), എഎച്ച്എസ്എൽസി എന്നി പരീക്ഷകളുടെ ഫലവും ഉണ്ടാകും. നിരവധി സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും ഫലം അറിയാവുന്നതാണ്. പ്രത്യേക ക്ലഡ് അധിഷ്ടിത പോർട്ടലിന് പുറമെ സഫലം 2021 എന്ന മൊബൈൽ ആപ്പും കൈറ്റ് (കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍) തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2021' എന്നു നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.
വ്യക്തിഗത റിസള്‍ട്ടിന് സ്കൂളുകൾ തിരിച്ചും വിദ്യാഭ്യാസ ജില്ല, റവന്യു ജില്ലാതലങ്ങൾ എന്നിങ്ങനെയും റിസൽട്ട് ലഭിക്കുന്നതാണ്. കൂടാതെ ഗ്രാഫിക്സുകൾ, റിപ്പോർട്ടുകൾ എന്നിവ ഉൾക്കൊളളുന്ന വിശകലനവും പോർട്ടലിലും മൊബൈൽ ആപ്പിലും ലോഗിൻ ചെയ്യാതെ റിസൽട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലഭിക്കും. സഫലം 2021 മൊബൈല്‍ ആപ് നേരത്തെതന്നെ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷത്തെ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.
എസ്എസ്എൽസി (എച്ച്.ഐ.) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്.ഐ.) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി റിസൾട്ട് http://thslcexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും. കഴിഞ്ഞ വർഷം എസ്എസ്എൽസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമായിരുന്നു രേഖപ്പെടുത്തിയത്, 98.82 ശതമാനം. ഇത്തവണ ഇതിലും കൂടുതലായിരിക്കുമെന്നാണ് സൂചന.
പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
1. http://keralapareekshabhavan.in
5. www.prd.kerala.gov.in
6. http://results.kerala.nic.in
7. www.sietkerala.gov.in
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!