കേരളത്തിന് യോഗ്യതയില്ല; വിമാനത്താവളം അദാനിക്ക് നല്‍കുന്നതിന്റെ കണക്ക് നിരത്തി വ്യോമയാന മന്ത്രി
വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരെ സര്‍വ്വകക്ഷിയോഗം നിലപാട് എടുത്തിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ബിഡില്‍ കേരളത്തിന് യോഗ്യതയുണ്ടായില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനിക്ക് പാട്ടത്തിന് നല്‍കിയതിനെതിരെ കേരളം ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.
It was stipulated that if the Kerala State Industrial Development Corporation (KSIDC) bid comes within the 10% range of the winning bid, they would be awarded the work. There was a difference of 19.64% between them & the next bidder when bids were open.
— Hardeep Singh Puri (@HardeepSPuri) August 20, 2020
Winning bid quoted ₹168 per passenger, KSIDC quoted ₹135 per passenger & third qualifying bidder was at ₹63 per passenger.
— Hardeep Singh Puri (@HardeepSPuri) August 20, 2020
Thus, despite special provision of RoFR being given to GoK, they could not qualify in international bidding process carried out in a transparent manner.
'സമാന്തര കഥകള്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിനെതിരെ ക്യാംപെയിന് തുടങ്ങിയിരിക്കുകയാണ്.'-കേന്ദ്ര മന്ത്രി ട്വീറ്ററിലൂടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.
കേരളത്തിന്റെ ആവശ്യം തള്ളി അദാനിക്ക് നല്കിയ തീരുമാനം വന്നയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വ്യാഴാച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തു.
യോഗ്യത നേടിയ ബിഡ്ഡിനേക്കാള് 10 ശതമാനം കുറഞ്ഞ നിരക്കിലായിരുന്നു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പ്പറേഷന് (കെഎസ്ഐഡിസി) ബിഡ് എന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ ബിഡ് ചെയ്തവര്‍ക്ക് വിമാനത്താവളം അനുവദിച്ചു. രണ്ട് ബിഡുകളും തമ്മില്‍ 19.64 ശതമാനം വ്യത്യാസമുണ്ടായിരുന്നു.- മന്ത്രി കണക്ക് വെച്ചു.
ഒരു യാത്രക്കാരന് 168 രൂപയായിരുന്നു ആദാനിയുടേത്. കെഎസ്ഐഡിസിയുടെത് ഒരു യാത്രക്കാരന് 135 രൂപയും. ബിഡില്‍ മൂന്നാമത് എത്തിയവരുടെ ക്വാട്ട് 63 രൂപയായിരുന്നു. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് കേരളത്തിന് യോഗ്യതയില്ലെന്നും മന്ത്രി പറഞ്ഞു. കേരളം ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചതാണ്. ഈ വസ്തുതകളെല്ലാം
പൊതുവായി ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരെ സര്‍വ്വകക്ഷിയോഗം നിലപാട് എടുത്തിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!