ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്: കേരളം മറികടക്കേണ്ട വെല്ലുവിളി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജന സമ്പര്‍ക്കം വരും ദിവസങ്ങളില്‍ പതിവില്‍നിന്ന് കൂടും.
വാക്സിനേഷന് തുടങ്ങിയ ഘട്ടത്തിലും കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ വലിയ ആശങ്കയായി മുന്നിലുള്ളത് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ്. ജനുവരി മൂന്നാം വാരത്തില്‍ കേസുകളുടെ എണ്ണം ശരാശരി 6500 മേലെ സ്ഥിരമായി നിന്നു എന്നത് വ്യാപന തോത് കുറയ്ക്കാനായില്ല എന്നതിന്റെ പ്രകടമായ ഉദാഹരണവും.
ഈ തോത് കഴിഞ്ഞ മാസങ്ങളില്‍നിന്ന് മാറിയുള്ള ഒന്നാണ്. പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെ എത്തിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ സര്‍ക്കാര്‍ ലക്ഷ്യമിട്ടുവെങ്കിലും പിന്നിട്ട ആഴ്ചയില്‍ അത് അനുദിനം ഉയരുകയായിരുന്നു. 12.28 ശതമാനമാണ് ഞായറാഴ്ചയിലെ കണക്ക് കൂടി പുറത്തുവന്നപ്പോഴുള്ള പോസിറ്റിവിറ്റി നിരക്ക്. ഇത് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തോതമാണ്. രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചിടത്താണ് ഇപ്പോള്‍ നിയന്ത്രണമില്ലാത്ത രീതിയില്‍ വ്യാപന തോത് കൂടിയത്.

ജനുവരി മൂന്നാം ഞായറാഴ്ച സംസ്ഥാനത്ത് 6036 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 48,378 സാമ്പിളുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇത്രയും കേസുകള്‍. ആക്ടീവ് കേസുകളുടെ എണ്ണവും അതിലൂടെ ഉയര്‍ന്ന് 72,891 ആയി മാറി. അതും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തോതിലാണ്. രാജ്യത്താകെയുള്ള ആക്ടീവ് കേസുളില്‍ 39.19 ശതമാനവും കേരളത്തിലാണ് എന്നതാണ് ഇതില്‍ ഭയാനക ചിത്രം. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ ആക്ടീവ് കേസുകള്‍ രാജ്യത്താകെയുള്ളതിന്റെ 24.45 ശതമാനമാണ്.
അണ് ലോക്കിങ് ഏറെക്കുറേ പൂര്‍ണമാവുകയും ന്യൂ നോര്‍മല്‍ എന്നതില്നന്ന് മാറി ജനങ്ങള്‍ സാധാരണ രീതിയിലേക്ക് മാറുകയും ചെയ്തതോടെയാണ് ഈ കുത്തനെയുള്ള കുതിപ്പ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സാമൂഹിക നിയന്ത്രണമില്ലാതെ കൊണ്ടാടുക കൂടി ചെയ്തപ്പോള്‍ വ്യാപന തോത് മുമ്പില്ലാത്ത വിധം വലുതായി. ജിം, തിയ്യേറ്ററുകള്‍, നിയന്ത്രിതമായ രീതിയില്‍ സ്കള് തുറക്കല്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചകളിലും പ്രവൃത്തി ദിനമാക്കല്‍ എന്നിങ്ങനെ സ്വാഭാവിക രീതിയിലേക്ക് മാറിത്തുടങ്ങിയതോടെ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയില്‍നിന്ന് ജനങ്ങളും പതിയെ പിന്‍വാങ്ങുന്ന സ്ഥിതിയായി.
തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ സാമൂഹിക അകലം പാലിക്കല്‍ അപ്രസക്തമായിരുന്നു. ഇപ്പോള്‍ അത് ഏറെക്കുറെ സാധാരണവുമായി. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജന സമ്പര്‍ക്കം വരും ദിവസങ്ങളില്‍ പതിവില്‍നിന്ന് കൂടും. വരുന്ന ഏതാനും മാസങ്ങളില്‍ ഇത് വലിയ വെല്ലുവിളിയായി തുടരും.
വാക്സിനേഷന് പ്രക്രിയയുടെ രണ്ടാംഘട്ടം ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും എന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചത്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാംഘട്ടത്തില്‍ പ്രതിരോധത്തിന്റെ മുന്‍നിര പോരാളികള്‍ക്കും വാക്സിനേഷന് എന്നതാണ് മാനദണ്ഡം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!