കൊവിഡിന്റെ രണ്ട് തരംഗത്തിലും ഇപ്പോഴും സദാ സേവന സജ്ജരായി എല്ലായിടത്തും ഓടി എത്തുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും ഭൂരിഭാഗം ജനങ്ങളെയും വീട്ടിനുളളിലാക്കുമ്പോഴും ഒരു ഫോൺ കോൾ ദൂരത്തിൽ കൊവിഡോ, മരണമോ, മറ്റ് അപകടമോ എന്തും ആയിക്കോട്ടെ ആംബുലൻസ് ഡ്രൈവർമാർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. ഇക്കഴിഞ്ഞ നാളുകൾ ഇവരിൽ പലരും വിശ്രമിക്കാൻ പോലും സമയമില്ലാതെയാണ് വാഹനത്തിൽ സൈറൺ വിളിയുമിട്ട് ഒന്നിന് പിറകെ ഒന്നൊന്നായി രോഗികളുമായി കുതിച്ചിരുന്നത്. അത്തരത്തിൽ ജീവിതത്തിന്റെ നല്ലൊരു ഭാഗം ആംബുലൻസ് ഡ്രൈവർ എന്ന ജോലി തിരഞ്ഞെടുത്ത കുറച്ച് മനുഷ്യർ ഏഷ്യാവിൽ മലയാളത്തോട് തങ്ങളുടെ കൊവിഡ് കാലത്തെയും അല്ലാത്തതുമായ അനുഭവങ്ങൾ പങ്കുവെക്കുന്നു.