മാനസികാരോഗ്യത്തെപ്പറ്റി പറയുന്ന രാഷ്ട്രീയക്കാരന്; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ബോളിവുഡ് നടി
മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകാപരമായ നേതൃത്വമെന്നാണ് സിനിമ നടി റിച്ച ചദ്ദ വിശേഷിപ്പിച്ചത്.
മാനസികാരോഗ്യത്തിന് നുറുങ്ങുവഴികള്‍ പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു ബോളിവുഡ് താരം. മാതൃകാപരമായ നേതൃത്വമെന്നാണ് സിനിമ നടി റിച്ച ചദ്ദ വിശേഷിപ്പിച്ചത്.
Kerala is goals!!!
— TheRichaChadha (@RichaChadha) March 23, 2020
They’ve moved from health to mental health! Massive respect. Such exemplary leadership! https://t.co/D7U6O1ss0Z pic.twitter.com/SewSiR9upj
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കും ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുമായി പിണറായി വിജയന് ചില നുറുങ്ങുവിദ്യകള്‍ ട്വിറ്റര്‍ വഴി പങ്കുവെച്ചിരുന്നു. 'ഒറ്റപ്പെടലും സമ്മർദ്ദവും പലർക്കും ബുദ്ധിമുട്ടാണ്.ഇത് തികച്ചും സ്വാഭാവികമാണെന്ന് ദയവായി മനസിലാക്കുക', മുഖ്യമന്ത്രി പറയുന്നു. പുസ്തകം വായിക്കാനും പാട്ടു കേൾക്കാനും വ്യായാമം ചെയ്യാനും മറ്റുമാണ് മുഖ്യമന്ത്രി ട്വീറ്റിലൂടെ ആവശ്യപെട്ടത്.
Mental Health In Times Of #COVID19
— Pinarayi Vijayan (@vijayanpinarayi) March 23, 2020
Isolation & stress can be hard for many.
Please understand that this is quite natural.
???? Limit news intake if it makes you anxious
????????⚕️Listen to your doctor
???? Don't forget your medicines
Try ????????????✍️????
????????Exercise
We Shall Overcome
ഇതു ഷെയര്‍ ചെയ്തുകൊണ്ടാണ് റിച്ച ചദ്ദ മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്.
മാധ്യമപ്രവര്‍ത്തകയായ റിതുപര്‍ണ ചാറ്റര്‍ജിയും മുഖ്യമന്ത്രിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 'ഒരു രാഷ്ട്രീയക്കാരന് മാനസികാരോഗ്യത്തെപ്പറ്റി ആര്‍ജവത്തോടെ സംസാരിക്കുന്നു. കേരളം ഇന്ത്യയില്‍ തന്നെയാണോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല', റിതുപര്‍ണ റീട്വീറ്റില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടേഴ്സ് വിതൗട് ബോര്‍ഡേഴ്സിന്റെ ഇന്ത്യയിലെ ലേഖികയാണ് റിതുപര്‍ണ.
A politician actively addressing mental health. I'm not sure if Kerala even is in India. https://t.co/bIezPmzGr9
— Rituparna Chatterjee (@MasalaBai) March 23, 2020
കേരളത്തില്‍ 67 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഭാഗിക ലോക് ഡൗണ്‍ ആണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാനും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ലെറ്റുകളില് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
രാജ്യത്ത് 415 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴു പേര് വൈറസ് മൂലം മരിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!