വിശ്വാസത്തില്‍നിന്ന് അനാചാരങ്ങളെ മാറ്റി നിര്‍ത്തണം, നിയമ നിര്‍മ്മാണ ശുപാര്‍ശയുമായി ഭരണ പരിഷ്ക്കാര കമ്മീഷന്
ഇപ്പോള്‍ നടന്നു വരുന്ന ചില ആചാരങ്ങള്‍ പൂര്‍ണമായി നിരോധിക്കണനെന്നും ചിലവ കാലക്രമേണ ഇല്ലാതാക്കിയെടുക്കണമെന്നുമാണ് നിയമ പരിഷ്കരണ കമ്മീഷന് സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംസ്ഥാനത്ത് പല രീതിയില്‍ അന്ധവിശ്വാസങ്ങള്‍ പെരുകുകയും അത് മനുഷ്യന്റെ ജീവന് തന്നെ അപകടം സൃഷ്ടിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതില്‍ ഒടുവിലെത്തെതാണ് കണ്ണൂരിലെ ന്യൂമോണിയ ബാധിതയായ യുവതി മന്ത്രവാദ ചികില്‍സ കാരണം മരിച്ചത്. ഭരണ പരിഷ്ക്കാര കമ്മീഷന്, അന്ധ വിശ്വാസങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ശുപാര്‍ശ നല്കിയതും കഴിഞ്ഞ ദിവസമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ഇനി പ്രധാനം
അന്ധവിശ്വാസങ്ങളും അനാചാരണങ്ങളും മൂലം ഉണ്ടാകുന്ന ദുരന്തങ്ങളും മറ്റ് സംഭവങ്ങളും ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും സമൂഹത്തില്‍ ആവര്‍ത്തിച്ചു സംഭവിക്കുന്നതാണിവയെന്നുമാണ് ഭരണ പരിഷ്കരണ കമ്മീഷന് വൈസ് ചെയര്മാന് കെ ശശിധരന് നായര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നിയമനിര്‍മ്മാണത്തിന് ശുപാര്‍ശ നല്‍കിയത്. നമ്മുടെ ചുറ്റും കാണുന്ന കാഴ്ച്ചകള്‍ തന്നെയാണ് അത്തരമൊരു നിയമത്തിന്റെ ആവശ്യകതയ്ക്കു പിന്നില്‍. വിശ്വാസത്തിന്റെ പേരില്‍ വലിയ ചൂഷണം നടക്കുന്നുണ്ട്. ആള്‍ദൈവങ്ങളെയും അവര്‍ ചെയ്യുന്ന അത്ഭുതങ്ങളും തേടിപ്പോവുകയാണ് ജനങ്ങള്‍. മനുഷ്യാതീതമായ ശക്തികള്‍ ഇവിടെയുണ്ടെന്നു പറഞ്ഞു പറ്റിക്കുന്നവരുടെ എണ്ണം കൂടുകയാണ്, അത്തരം ചതിക്കുഴികളില്‍ വീണുപോകുന്നവരുടെ എണ്ണവും അത്ഭുതപ്പെടുത്തുന്നതാണ്. സാക്ഷരതയുള്ളൊരു സമൂഹം തന്നെയാണ് യുക്തിഭദ്രതയില്ലാതെ പെരുമാറുന്നതും എന്നിടത്താണ് അത്ഭുതം. അവര്‍ മാജിക്ക് റെമിഡികള്‍ക്കും അതീന്ദ്രശക്തികളുടെ അനുഗ്രഹങ്ങള്‍ക്കും വേണ്ടി പരക്കം പായുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന അപകടം വലുതാണ്. ആ തിരിച്ചറിവിലാണ് നിയമം കൊണ്ടൊരു മാറ്റത്തിന് ശ്രമിക്കാമെന്ന തീരുമാനത്തിലേക്ക് വന്നത്'; ശശിധരന് നായര്‍ പറയുന്നു.
അശാസ്ത്രീയബോധ്യങ്ങളിലേക്ക് മനുഷ്യരെ വലിച്ചിടുന്നതില്‍ മതങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മതവിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ എതിരുനില്ക്കുന്നില്ലെങ്കിലും വിശ്വാസത്തിന്റെ പേരില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളര്ത്തിയെടുക്കുന്നപ്രവണതയില് നിന്നും മതങ്ങളെ നിയന്ത്രിക്കുന്നവര്‍ പിന്മാറണമെന്നാണ് നിയമപരിഷ്കരണ കമ്മീഷന് ആവശ്യപ്പെടുന്നത്. കോവിഡ് വാക്സിന് എടുക്കുന്നതില്‍ പോലും മതവിശ്വാസം തടസമാകുന്നുവെന്നും രഹസ്യമായ കാമ്പയിനുകള്പോലും ഇക്കാര്യത്തില്‍ നടക്കുന്നുണ്ടെന്നും കമ്മീഷന് വൈസ് ചെയര്മാന് പറയുന്നു. ഏതെങ്കിലും ഒരു മതത്തെമാത്രം പ്രതികൂട്ടില്‍ നിര്‍ത്തുകയല്ലെന്നും അശാസ്ത്രീയത പ്രചരിപ്പിക്കുന്നതില്‍ എല്ലാ മതങ്ങള്‍ക്കും ഒരുപോലെ പങ്കുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. കവിളും നാക്കിലും ശൂലം തുളച്ചു കയറ്റിയും ശരീരം ഇരുമ്പ് കൊളുത്തില്‍ കോര്‍ത്തും വഴിപാടുകള്‍ നടത്തുന്നുവരുണ്ട്. കൊച്ചുകുട്ടികളെയും ഇത്തരം പീഢനങ്ങള്‍ക്ക് വിധേയരാക്കുകയാണ്. ഇതൊക്കെ നിയമം മൂലം തന്നെ നിരോധിക്കേണ്ട അനാചാരങ്ങളാണ്. ഇതുപോലുള്ള അന്ധവിശ്വാസങ്ങള്‍ കുട്ടികളിലേക്കും പകര്‍ന്നുകൊടുക്കുമ്പോഴാണ് തലമുറകള്‍ മാറിയാലും പല അനാചാരങ്ങളും തുടരുന്നതിന് കാരണം''; കെ ശശിധരന് നായര്‍ പറയുന്നു.
നിയമ പരിഷ്കരണ കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നാണ് വിശ്വാസമെന്നും കെ ശശിധരന് നായര്‍ പറഞ്ഞു. പക്ഷേ ഇത്തരമൊരു നിയമം കൊണ്ടു മാത്രം എല്ലാം മാറുമെന്നു കരുതനാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ' നിയമം മാത്രം പോരാ, ജനങ്ങളില്‍ അവബോധം കൂടിയുണ്ടാകണം. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചിലത് മാത്രം നമ്മള് അറിയുന്നുവെന്നേയുള്ളൂ. ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ചര്‍ച്ചകള്‍ ഉണ്ടാകണം. സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ആളുകള്‍ നിര്‍ബന്ധിതരായി ഇത്തരം അപകടങ്ങളിലേക്ക് എത്തപ്പെടുകയാണ്.
ഇപ്പോള്‍ നടന്നു വരുന്ന ചില ആചാരങ്ങള്‍ പൂര്‍ണമായി നിരോധിക്കണനെന്നും ചിലവ കാലക്രമേണ ഇല്ലാതാക്കിയെടുക്കണമെന്നുമാണ് നിയമ പരിഷ്കരണ കമ്മീഷന് സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒറ്റയടിക്ക് മാറ്റാന്‍ പറ്റാത്തവ, അവയുടെ ദൂഷ്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് പതിയെ മാറ്റിയെടുക്കുകയാണ് ഉചിതമെന്നാണ് കമ്മീഷന് ചൂണ്ടിക്കാണിക്കുന്നത്. ഒരുപക്ഷേ ഇത്തരം നിര്‍ദേശങ്ങളും നിയമവും പ്രതിഷേധങ്ങള്‍ക്ക് കാരണമായേക്കാമെന്നും കമ്മീഷന് വൈസ് ചെയര്മാന് കെ ശശിധരന് നായര്‍ വിശദീകരിക്കുന്നു. . വിശ്വാസകാര്യങ്ങളില്‍ ഇടപെടുന്നുവെന്ന വാദവുമായിട്ടായിരിക്കും പ്രതിഷേധക്കാര്‍ രംഗത്തു വരികയെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ഒരാളെ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടിക്കാത്ത, ജീവഹാനിക്ക് കാരണമാകാത്ത, വഞ്ചിക്കപ്പെടുന്ന സാഹചര്യമില്ലാത്ത ആചാരങ്ങളല്ല, ഇതിനെല്ലാം എതിരായി നടക്കുന്ന അനാചരങ്ങളാണ് നിര്ത്തലാക്കേണ്ടതെന്നാണ് പ്രതിഷേധക്കാര്‍ മനസിലാക്കേണ്ടത്. അതീന്ദ്ര ശക്തിയുണ്ടെന്ന് പ്രചരിപ്പിച്ച് ചികിത്സ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ ഉണ്ടായെങ്കില്‍ മാത്രമെ കണ്ണൂരിലെ ഫാത്തിമയ്ക്ക് സംഭവിച്ചതുപോലൊരു ദുരന്തം മറ്റൊരു കുട്ടിക്ക് ഉണ്ടാവാതിരിക്കുകയുള്ളൂ. ആചാരങ്ങള്‍ അനാചാരങ്ങളായി മാറാതാരിക്കാന്‍ യുക്തിസഹമായ വിശ്വാസം പുലര്‍ത്തണം. മനസിലേക്ക് കടന്നിറങ്ങിയിരിക്കുന്ന അശാസ്ത്രീയ ചിന്തകള്‍ ഉപേക്ഷിച്ച്, സാമൂഹ്യബോധത്തോടെ കാര്യങ്ങളെ സമീപിച്ചാല്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മതങ്ങള്‍ക്കും ഇവിടെ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും നിയമപരിഷ്കരണ കമ്മീഷന് വൈസ് ചെയര്‍മന്‍ പറയുന്നു. മഹാരാഷ്ട്ര അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിലവില്‍ നിയമങ്ങള്‍ ഉണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!