കായ് ഹവാർട്സ് 7: പോർചുഗലിനെതിരെ തീർത്തത് മറ്റൊരു ജർമൻ റെക്കോഡ്
ഇക്കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ചെൽസിക്ക് നേടിക്കൊടുത്ത ഗോളും ഈ ജർമൻ മുന്നേറ്റനിരതാരത്തിന്റെതായിരുന്നു. ഇരുപത്തിരണ്ട്വർഷവും എട്ട് ദിവസവുമാണ് കായ് ഹവാർട്സിന്റെ പ്രായം.
യൂറോ കപ്പിലെ ഗ്രൂപ്പ് എഫിൽ മ്യൂണിച്ചിൽ നടന്ന മത്സരം ഫുട്ബോൾ ആരാധകർ അത്ര പെട്ടെന്ന് മറക്കില്ല. 94 മിനിറ്റ് നീണ്ട ത്രില്ലറിൽ നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലിനെ ജർമനി രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. പോർച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡിയാഗോ ജോട്ടയും ഗോളുകൾ നേടിയപ്പോൾ സ്കോർഷീറ്റിൽ ഇടംപിടിച്ച രണ്ടു ജർമൻ ഗോൾസ്കോറർസ് കായ് ഹവാർട്ട്സും റോബിൻ ഗോസൻസുമാണ്. രണ്ടു ഗോളുകൾ ഓൺ ഗോളായിരുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
22 - Aged 22 years and 8 days old, Kai Havertz is Germany's youngest ever goalscorer in a European Championship game, and youngest at any major tournament (World Cup/Euros) since Thomas Müller against Uruguay at the 2010 World Cup (20y 300d). Talent. #GER #EURO2020 pic.twitter.com/Y6nAj0FLSF
— OptaJoe (@OptaJoe) June 19, 2021
ജർമനിക്ക് വേണ്ടി ഗോൾ നേടിയ കായ് ഹവാർട്സിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഇന്നലത്തെ മത്സരത്തിലൂടെ ഇരുപത്തിരണ്ടുകാരനായ ചെൽസി താരം മറ്റൊരു ജർമൻ റെക്കോഡ് കൂടി സ്വന്തമാക്കി. ജർമനിക്ക് വേണ്ടി ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇനി കായ് ഹവാർട്സിന്റേത്.
ശനിയാഴ്ച നടന്ന മത്സരത്തിൽ ജർമനിയുടെ നിരയിലെ ഏറ്റവും മികച്ച താരമായിരുന്നു ഈ ഇരുപത്തിരണ്ടുകാരൻ. പോർച്ചുഗൽ പ്രതിരോധ താരങ്ങളുടെ പിഴവിൽ പിറന്ന ഓൺ ഗോളുകൾക്ക് വഴിയൊരുക്കിയതും കായ് ഹവാർട്സിന്റെ ഇടപെടലാണ്. ഇക്കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ചെൽസിക്ക് നേടിക്കൊടുത്ത ഗോളും ഈ ജർമൻ മുന്നേറ്റനിരതാരത്തിന്റെതായിരുന്നു. ഇരുപത്തിരണ്ട്വർഷവും എട്ട് ദിവസവുമാണ് കായ് ഹവാർട്സിന്റെ പ്രായം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
എൽ ക്ലാസിക്കോ: മെസിയുടെ റെക്കോഡ് പഴംകഥയാക്കി വിനീഷ്യസിന്റെ ഗോൾ
ചാമ്പ്യൻസ് ലീഗ്: ഇരട്ട ഗോൾ നേടി പത്തൊമ്പതുകാരൻ, പിഎസ്ജിയെ കെട്ടുകെട്ടിച്ച് ഡോർട്ട്മുണ്ട്
പ്രായംചെന്ന ക്രിസ്ത്യാനോ റൊണാൾഡോയെ തങ്ങൾക്ക് വേണ്ടെന്ന് ബയേൺ മ്യൂണിക്
ചരിത്രമെഴുതി ലിവർപൂൾ: യൂറോപ്പിലെ എക്കാലത്തെയും മികച്ച സ്റ്റാർട്ട്