പത്മഭൂഷണ്‍ കെഎസ് ചിത്ര: ഇന്ത്യ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടി
നിരവധി തവണ ദേശീയ പുരസ്കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങളും നേടിയതിന്റെ തുടര്‍ച്ചയാണ് പത്മഭൂഷണ്‍ നല്‍കിയുള്ള രാജ്യത്തിന്റെ ആദരം.
മലയാളത്തിന്റെ സ്നേഹസംഗീതമാണ് കെഎസ് ചിത്ര. കേരളത്തിന്റെ വാനമ്പാടിയെന്നും തെന്നിന്ത്യയുടെ ചിന്നക്കുയിലെന്നും ആസ്വാദകര്‍ സ്നേഹലാളനം നല്കിയ ഗായിക. മികച്ച ഗായികയ്ക്കുള്ള ദേശീയ അംഗീകാരം ചിത്രയ്ക്ക് ലഭിച്ചത്ര മറ്റാര്‍ക്കും കിട്ടിയിട്ടില്ല. ആ അംഗീകാരങ്ങളുടെ തുടര്‍ച്ചയാണ് 2021ലെ പത്മവിഭൂഷണ്‍ ആദരം. മലയാളത്തിനുമപ്പുറത്ത്, 12 ഭാഷകളില്‍ പാടിയിട്ടുണ്ട് ചിത്ര. കന്നഡ, തമിഴ്, തെലുങ്കു, ഒറിയാ, ഹിന്ദി, ആസാമീസ്, ബംഗാളി, ബഡ്ഗാ, സംസ്കൃതം, തുളു ഉറുദു, പഞ്ചാബി ഭാഷകളിലുടെയും ചിത്രയുടെ സ്വരമാധുരി ആസ്വാദകരെ കീഴടക്കി.
തിരുവനന്തപുരത്ത് ഒരു സംഗീതകുടുംബത്തില്‍ 1963 ജൂലൈ 27 നാണ് ചിത്രയുടെ ജനനം. അച്ഛന് കൃഷ്ണന് നായരില്‍നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. തുടര്‍ന്ന് ഡോ. കെ ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. ഒന്നാംക്ലാസ്സ് നേടി സംഗീതത്തില്‍ ബിരുദം സ്വന്തമാക്കിയ ചിത്രയായിരുന്നു ആ വര്‍ഷം കേരള സര്‍വ്വകലാശാലയുടെ മൂന്നാം റാങ്കുകാരി. പിന്നീട് സംഗീത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പ്രസിദ്ധ സംഗീതജ്ഞന് എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ ചലച്ചിത്രസംഗീത ലോകത്തക്ക് കൊണ്ടുവന്നത്. 'കുമ്മാട്ടി' എന്ന ചിത്രത്തില്‍ ഒരുസംഘഗാനത്തിലൂടെ ചിത്രയുടെ ശബ്ദം ചലച്ചിത്രഗാനശാഖയിലേക്ക് ചേര്‍ത്തുവച്ചു. ചിത്രയുടെ ആദ്യ ചലച്ചിത്രഗാനം 'അട്ടഹാസം' എന്ന ചിത്രത്തിലെ 'ചെല്ലം ചെല്ലം' എന്നഗാനമാണ്. എംജി രാധാകൃഷ്ണന് തന്നെയായിരുന്നു ഇതിന്റെയും സംഗീത സംവിധാനം. 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തിലെ ഗാനമാണ് ആദ്യമായി പ്രേക്ഷകര്‍ക്ക് കണ്ട് ആസ്വദിക്കാന്‍ കഴിഞ്ഞ ഗാനം. ''ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിലെ 'പ്രണയവസന്തം തളിരണിയുമ്പോള്‍ എന്ന ഗാനം ആസ്വാദകരുടെ മനസ്സില്‍ ഇടംപിടിച്ചു. യേശുദാസിനൊപ്പമായിരുന്നു ഈ ചിത്രത്തിലെ ഗാനങ്ങള്‍. 1985ല്‍ 'എന്റെ കാണാക്കുയില്‍', 'നിറക്കൂട്', 'നോക്കെത്താദൂരത്ത് കണ്ണും നട്ട്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ചിത്രയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. 1985 മുതല്‍ 95 വരെ തുടര്‍ച്ചയായി 11 തവണയാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത്.
ഇളയരാജയാണ് സംഗീതയാത്രയിലെ വലിയചുവടിന് കൈത്താങ്ങായതെന്ന് ചിത്രതന്നെ പറഞ്ഞിട്ടുണ്ട്. 'നീ താന്‍ അന്ത കുയില്‍' എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള പ്രവേശം. 1986ല്‍ ഇളയരാജ സംഗീത സംവിധാനം ചെയ്ത 'സിന്ധുഭൈരവി' എന്ന തമിഴ് ചിത്രത്തിലെ 'പാടറിയേന്‍ പഠിപ്പറിയേന്‍' എന്ന ഗാനത്തിലൂടെ ആദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്കാരവും നേടി.
തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ലതാമങ്കേഷ്കര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം, ഒറിസ സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ചിത്രയെ തേടിയെത്തിയിട്ടുണ്ട്. . 2001ല്‍ ലിംക ബുക്സ് ഓഫ് റെക്കോര്‍ഡിലും ചിത്രം ഇടം നേടി.
ദേശീയ പുരസ്കാരം
*1986 പാടറിയേന്‍ പഠിപ്പറിയേന്‍.. (സിന്ധുഭൈരവി)
*1987 മഞ്ഞള്‍പ്രസാദവും...(നഖക്ഷതങ്ങള്‍)
*1989 ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി (വൈശാലി)
*1996 മാനാ മധുരൈ (മിന്‍സാര കനവ്)
*1997 പായലെയിന് ചുന്‍മുന്‍ ചുന്‍മുന്‍(വിരാസത്)
*2004 ഒവ്വൊരു പൂക്കളുമേ (ഓട്ടോഗ്രാഫ്)
*2005 പത്മശ്രീ
*2021 പത്മഭൂഷണ്‍
കേരള സര്‍ക്കാര്‍ പുരസ്കാരങ്ങള്‍
*1985 ഒരേസ്വരം ഒരേ നിറം(എന്റെ കാണാക്കുയില്‍), പൂമാനമേ(നിറക്കൂട്), ആയിരം കണ്ണുമായ് (നോക്കെത്താദൂരത്ത് കണ്ണുംനട്ട്)
*1986 മഞ്ഞള്‍പ്രസാദവും (നഖക്ഷതങ്ങള്‍)
*1987 ഈണം മറന്ന കാറ്റേ(ഈണം മറന്ന കാറ്റ്)
*1988 ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി(വൈശാലി)
*1989 കളരിവിളക്കു തെളിഞ്ഞതാണോ (ഒരു വടക്കന്‍ വീരഗാഥ)
*1990 കണ്ണില്‍ നിന് മെയ്യില്‍(ഇന്നലെ), പാലപ്പൂവേ(ഞാന്‍ ഗന്ധര്വ്വന്)
*1991 സ്വരകന്യകമാര്‍ (സാ്ന്ത്വനം)
*1992 മൗനസരോവരമാകെ(സവിധം)
*1993 രാജഹംസമേ (ചമയം), പൊന്മേഘമേ(സോപാനം), സംഗീതമേ(ഗസല്‍)
*1994 പാര്‍വണേന്ദു (പരിണയം)
*1995 ശശികല ചാര്‍ത്തിയ (ദേവരാഗം)
*1999 പുലര് വെയിലും (അങ്ങനെ ഒരു അവധിക്കാലത്ത്)
*2001 മൂളി മൂളി (തീര്‍ത്ഥാടനം)
*2002 കാര്‍മുകില്‍ വര്‍ണന്റെ (നന്ദനം)
*2005 മയങ്ങിപ്പോയി (നോട്ടം)
തമിഴ്നാട് സര്‍ക്കാര്‍ പുരസ്കാരം
*1988, 1990, 1995, 2004
*1997 കലൈമാമണി പുരസ്കാരം
*2011 ഡിലിറ്റ്, (ചെന്നൈ സത്യഭാമ സര്‍വ്വകലാശാല)
ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പുരസ്കാരം
1990, 1991, 1992, 1993, 1996, 1998, 1999, 2004, 2009
*2011 ലതാമങ്കേഷ്കര്‍ പുരസ്കാരം(ആന്ധ്രാപ്രദേശ്)
കര്‍ണാടക സര്‍ക്കാര്‍ പുരസ്കാരം
1997, 2001, 2005
ഒഡിഷ സര്‍ക്കാര്‍ പുരസ്കാരം
1993
*2001 ലിംക ബുക്സ് ഓഫ് റെക്കോര്‍ഡ്സ്
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!