അവന്റെയൊരു കുഞ്ഞിപ്പുഴു, സാറാസിന്റെ തിരക്കഥയിൽ തുളളിക്കളിക്കണ കുഞ്ഞിപ്പുഴു കയറിയ വഴി
അന്ന ബെന്നും സണ്ണി വെയ്നും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ കഥയും തിരക്കഥയും നവാഗതനായ അക്ഷയ് ഹരീഷിന്റേതാണ്. കുടുംബ പ്രേക്ഷകർക്ക് അടക്കം ഇഷ്ടമാകുന്ന ചിത്രത്തിൽ നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളുമുണ്ട്.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ സാറാസ് എന്ന ചിത്രം ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തി മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്. അന്ന ബെന്നും സണ്ണി വെയ്നും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ കഥയും തിരക്കഥയും നവാഗതനായ അക്ഷയ് ഹരീഷിന്റേതാണ്. കുടുംബ പ്രേക്ഷകർക്ക് അടക്കം ഇഷ്ടമാകുന്ന ചിത്രത്തിൽ നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളുമുണ്ട്. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ജീവൻ എന്ന കഥാപാത്രം തന്റെ ചേച്ചിയുടെ കുട്ടികളുമായി കളിക്കുമ്പോൾ ഉണ്ടാകുന്നൊരു തമാശയുണ്ട്. സിനിമയിൽ ആ രംഗം വന്നത് എങ്ങനെയാണെന്ന് പറയുകയാണ് സംവിധായകനായ ജൂഡ് ആന്റണി.
അയ്യപ്പനും കോശിയും, ലൂസിഫർ, മാമാങ്കം എന്നി ചിത്രങ്ങളുടെ ആർട്ട് ഡയറക്ടറായ മോഹൻദാസാണ് (മണി ചേട്ടൻ) സാറാസിന്റെയും ആർട്ട് ഡയറക്ടർ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന് അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല മണി ചേട്ടന്റേതാണ്. ശരിക്കും എന്റെ ചേട്ടനെ പോലെ തന്നെ.
നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്റെയാണ് സാറാസില്‍ നമ്മള് കണ്ട ഓരോ ലൊക്കേഷനും സുന്ദരമായി തോന്നിയത്. ലൊക്കേഷൻ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന്റെ കുഞ്ഞു മകന് കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ട് ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. അവന്റെയൊരു കുഞ്ഞിപ്പുഴു.

മെഡിക്കൽ പിജി വിദ്യാർത്ഥിയായ അക്ഷയ് ഹരീഷ് കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് ജൂഡ് ആന്റണി ജോസഫിനോട് സാറാസിന്റെ കഥ പറയുന്നത്. ഇങ്ങനെയൊരു കഥ ആരും പറഞ്ഞിട്ടില്ല എന്നതാണ് സാറാസിന്റെ വിജയമെന്നാണ് ജൂഡ് ആന്റണി വ്യക്തമാക്കുന്നത്. ഭാവിയിൽ ശ്യാം പുഷ്കരൻ എന്നൊക്കെ പറയുന്നത് പോലെ അക്ഷയ് ഹരീഷിനെ എല്ലാവരും കാണുന്ന ഒരു അവസ്ഥ വരട്ടെ എന്നും ആഗ്രഹിക്കുന്നു.
അക്ഷയ് കഥ എഴുതിയിട്ട് കൊണ്ടുവന്നപ്പോള്‍ അതില്‍ അബോര്‍ഷനൊക്കെ ഉണ്ട്. ഇച്ചിരി ഡാര്‍ക്ക് ആയിരുന്നു. ഞാന്‍ പറഞ്ഞ് ഇത്രയും ഡാര്‍ക്ക് ആക്കേണ്ട, കുറച്ച് ലൈറ്റ് ആക്കാന്‍ പറഞ്ഞു, അങ്ങനെ ഞാവും അവനും കൂടി ചര്‍ച്ച ചെയ്ത് ഉണ്ടാക്കിയ പല മാറ്റങ്ങളും ആണ് സിനിമയിലുളളത്. ബേസിക്കലി ഇങ്ങനെയൊരു കഥ ആരും പറഞ്ഞിട്ടില്ല എന്നതാണ് അതിന്റെ വിജയം. പൂര്‍ണമായും അക്ഷയ് തന്നെയാണ് കഥയുടെ ആശയം എല്ലാം കൊണ്ടുവന്നതെന്നും ജൂഡ് നേരത്തെ പറഞ്ഞിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!