ജെഫ് ബെസോസിന്റെ 27 വര്‍ഷം: ആമസോണ്‍ പുതിയ സിഇഒ നല്‍കുക എന്ത്?
ബെസോസ് പടിയിറക്കം പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ദൗത്യത്തെ കുറിച്ച് ആന്‍ഡി ജാസിയുടെ വാക്കുകള്‍ പകത്വയോടെയായിരുന്നു.
ആമസോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് ജെഫ് ബെസോഴ്സ് പിടിയിറക്കം പ്രഖ്യാപിച്ചത് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അപ്രതീക്ഷിതമായിരുന്നു. 27 വര്‍ഷം മുമ്പ് ഒരു സംരംഭം തുടങ്ങുമ്പോള്‍ സ്വപ്നം കണ്ടതിലേറെ ആമസോണ്‍ വളര്‍ന്നു. വളര്‍ച്ചയുടെ പടവുകളില്‍ അസൂയാവഹമായ നേട്ടം കൈവരിച്ച ശേഷമുള്ള ഒരു വിടവാങ്ങള്‍ പ്രഖ്യാപനം. കമ്പനിയുടെ ലാഭം 7.2 ബില്യണ്‍ ഡോളര്‍ ആക്കി ഉയര്‍ത്തിയശേഷമുള്ള പടിയിറിക്കം പുതിയ സാരഥികള്‍ക്ക് അനായാസതയും വെല്ലുവിളിയും നല്‍കുന്നതാണ്. ഒന്ന് വളര്‍ച്ചാ പാതയില്‍നിന്ന് തെന്നി വീഴരുത്. രണ്ട്, പുതിയ വേഗവും പുതിയ ഉയരവും എത്തിപ്പിടിക്കുകയെന്ന ലക്ഷ്യവും.

ആരാണ് പുതിയ ഇസിഇ ആന്‍ഡി ജാസി?
ആമസോണ്‍ വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസി ആണ് പുതിയ സിഇഒ. കമ്പനിയുടെ വളര്‍ച്ചയില്‍ ജെഫ് ബെസോസിന്റെ ഏറ്റവും വിശ്വസ്തന് എന്ന വിശേഷണം നേടിയ ആള്. ജെഫ് ബെസോസിന്റെ നിഴല്‍ എന്നായിരുന്നു ആന്‍ഡി ജാസി അറിയപ്പെട്ടതത്. 2003ല്‍ തന്നെ ആന്‍ഡി ജാസിക്ക് നിര്‍ണായ ചുമതലകള്‍ ലഭിച്ചിരുന്നു. ബെസോസിനൊപ്പം ഏറെക്കുറെ എല്ലാ സുപ്രധാന മീറ്റിങ്ങുകളിലും ആന്‍ഡി ജാസിയുടെ സാന്നിധ്യമുണ്ടായിരുന്നു. നിഴലില്‍നിന്ന മാറി യഥാര്‍ഥ നേതൃത്വത്തിലേക്കാണ് ഇനി ആന്‍ഡി ജാസിയുടെ നിയോഗം.
ആമസോണ്‍ വെബ് സര്‍വീസസിന്റെ തുടക്കം 2006ലായിരുന്നു. അതിന്റെ ബിസിനസ് പ്ലാന്‍ ഉണ്ടാക്കുന്നത് മുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കുന്നതില്‍ കൂടി ആന്‍ഡി ജാസിയുടെ വൈഭവം പ്രകടമായി. 1997ലാണ് ആന്‍ഡി ജാസി ആമസോണിന്റെ ഭാഗമായത്. ആമസോണ്‍ പിറവിയെടുത്ത് അപ്പോള്‍ മൂന്ന് വര്‍ഷമേ ആയിരുന്നുള്ളൂ. അതായത് കമ്പനിയുടെ ശൈശവ നാള് മുതല്‍ ബെസോസിനൊപ്പം സഞ്ചരിച്ചയാളാണ് ആന്‍ഡി ജാസി.
ബെസോസ് പടിയിറക്കം പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ദൗത്യത്തെ കുറിച്ച് ആന്‍ഡി ജാസിയുടെ വാക്കുകള്‍ പകത്വയോടെയായിരുന്നു. ഇതുവരെ നയിച്ച എഡബ്ലൂഎസിന്റെ സഹപ്രവര്‍ത്തകരെ പൂര്‍ണ വിശ്വാസത്തിലെടുത്തുള്ള ഒന്ന്.
'എഡബ്ല്യുഎസുമായി ബന്ധപ്പെട്ടതൊന്നും തല്ക്കേലത്തേക്ക് മാറുന്നില്ല. മൂന്നാം പാദം വരെ നിങ്ങള്‍ എന്നോടൊപ്പമുണ്ടാകും. അതിന് ശേഷവും ഞാന്‍ എനിക്ക് വൈകാരിക ബന്ധമുള്ള എഡബ്ല്യുഎസിനൊപ്പമുണ്ടാകും.'
എഡബ്ല്യൂഎസിന് പുതിയ മേധാവി തീര്‍ച്ചയായും വരും. അതാരാണെന്ന് അറിയാനിരിക്കുന്നേയുള്ളൂ. വിജയകരമായ നടത്തിയ ഒരു ദൗത്യത്തില്നന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ അതുവരെ ഒപ്പമുണ്ടായിരുന്നവരോട് ഇതിലേറെ മികച്ച രീതിയില്‍ എങ്ങനെ ഒരു വിടവാങ്ങള്‍ സന്ദേശം നല്കാന് കഴിയും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!