ബ്രസീലിന്റെ ചരിത്രനേട്ടം ഇറ്റലി തിരുത്തുമോ? ആദ്യം വരുന്നത് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ
തുടർ ജയങ്ങളിൽ ലോക ഫുട്ബോളിലെ റെക്കോഡ് നിലവിൽ സ്പെയിനിന്റെയും ബ്രസീലിന്റെയും പേരിലാണ്. 35 മത്സരങ്ങളാണ് ഇരുടീമുകളും തോൽവി അറിയാതെ കടന്നുപോയത്.
യൂറോ കപ്പിലെ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റിയിൽ തോൽപ്പിച്ചതോടെ തോൽവി അറിയാതെ 34 മത്സരങ്ങളാണ് ഇറ്റലി പൂർത്തിയാക്കിയത്. കോപ്പ ജേതാക്കളും യൂറോ കപ്പ് ജേതാക്കളും തമ്മിൽ മത്സരം നടക്കാൻ സാധ്യതകൾ തിരയവെ ഇറ്റലിയുടെ 35ാം മത്സരം അർജന്റീനയ്ക്കെതിരെ ആകുമോ എന്നാണ് ആകാംക്ഷ. നിലവിൽ ഒരു മത്സരത്തിൽ കൂടി തോൽവി അറിയാതെ മുന്നോട്ട് പോയാൽ ബ്രസീലും സ്പെയിനും കയ്യടക്കി വെച്ചിരിക്കുന്ന തോൽവി അറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന നേട്ടത്തിലേക്ക് ഇറ്റലിക്ക് എത്താനാകും. അതുകൊണ്ട് തന്നെ 35ാം മത്സരം ആരുമായിട്ടാകും എന്നതാണ് നിർണായകം.
ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമെബോൾ യൂറോ-കോപ്പ ചാംപ്യൻമാരുടെ പോരാട്ടത്തിനായി യുവേഫയെ സമീപിച്ചിട്ടുണ്ട്. അനുകൂല നിലപാടാണ് യുവേഫയുടേത് എങ്കിൽ യൂറോ-കോപ്പ ചാംപ്യൻമാർ ഏറ്റുമുട്ടുന്നതിനുളള തിയതി കുറിക്കപ്പെടും. 2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി മത്സരം മടത്താനാണ് കോൺമെബോൾ ആലോചന. എന്നാൽ ഈ വർഷം തന്നെ മത്സരം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പുമില്ല.
നിലവിൽ തീരുമാനിക്കപ്പെട്ടിരിക്കുന്ന ഷെഡ്യൂൾ പ്രകാരം ഇറ്റലിയുടെ അടുത്ത മത്സരങ്ങൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ്. 2021 സെപ്റ്റംബർ രണ്ടിന് ബൾഗേറിയയുമായും സെപ്റ്റംബർ അഞ്ചിന് സിറ്റ്സ്വർലൻഡുമായും സെപ്റ്റംബർ എട്ടിന് ലിത്വാനിയയുമായും നവംബർ 12ന് വീണ്ടും സിറ്റ്സ്വർലൻഡുമായിട്ടാണ് ഇറ്റലിയുടെ മത്സരങ്ങൾ. ഇതിന് പുറമെ നേഷൻസ് ലീഗിൽ ഈ വർഷം ഒക്ടോബർ ആറിന് സ്പെയിനുമായിട്ടും ഇറ്റലിയുടെ മത്സരമുണ്ട്. കൊവിഡ് മൂലമുളള സാഹചര്യങ്ങളിൽ ഈ മത്സരങ്ങൾ മാറ്റിവെച്ചാൽ മാത്രമാണ് ഇറ്റലി അടുത്ത കളിക്കായി ഇനി കാത്തിരിക്കേണ്ടി വരിക.
തുടർ ജയങ്ങളിൽ ലോക ഫുട്ബോളിലെ റെക്കോഡ് നിലവിൽ സ്പെയിനിന്റെയും ബ്രസീലിന്റെയും പേരിലാണ്. 35 മത്സരങ്ങളാണ് ഇരുടീമുകളും തോൽവി അറിയാതെ കടന്നുപോയത്.1993 മുതല്‍ 96 വരെയുളള കാലഘട്ടത്തിലാണ് ബ്രസീലിന്റെ നേട്ടം. 2007 മുതല്‍ 2009 വരെയാണ് സ്പെയ്ന്‍ തോല്‍വി അറിയാതെ 35 കളി പൂർത്തിയാക്കിയത്. ഈ റെക്കോഡിലേക്ക് എത്താൻ ഇനിയൊരു ജയം മാത്രമാണ് ഇറ്റലിക്ക് വേണ്ടത്. 1930കളിലും ഇതുപോലെ തോൽവി അറിയാതെ ഇറ്റലി 30 മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. രണ്ടാമതൊരു ലോകകപ്പും ഒളിംപിക്സ് സ്വർണമെഡലും ഇറ്റലി നേടിയത് അക്കാലത്തായിരുന്നു.
യൂറോയിൽ ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരായ ഇറ്റലി പിന്നീട് കളിച്ച മൂന്ന് മത്സരത്തിലും ഗംഭീര ജയമാണ് നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രിയയെ 2-1ന് തോല്‍പ്പിച്ച ഇറ്റലി ക്വാര്‍ട്ടറില്‍ കരുത്തരായ ബെല്‍ജിയത്തെയും 2-1ന് മുട്ടുകുത്തിച്ചു. സെമിയിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടിയെങ്കിലും സ്പെയിനെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയാണ് അസൂറിപ്പട ഫൈനലിൽ എത്തിയത്. ഫൈനലിൽ ഒരു ഗോൾ പിന്നിൽ നിന്ന ശേഷം സമനില ഗോൾ നേടി തിരിച്ചടിക്കുകയും പിന്നീട് പെനാൽറ്റിയിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയുമായിരുന്നു ഇറ്റലി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തുടർച്ചയായുളള രണ്ട് കളികളിൽ വിജയിക്കുകയോ, സമനിലയിലോ അവസാനിച്ചാൽ പുതിയൊരു ചരിത്രമായിരിക്കും ലോക ഫുട്ബോളിൽ ഇറ്റലിയുടെ പേരിൽ എഴുതി ചേർക്കു
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!