Euro2020 ഈ ടീമിന്റേത് എക്കാലത്തെയും മികച്ച ഇറ്റാലിയൻ വിജയഗാഥ; പരാജയമറിയാതെ 30 മത്സരങ്ങൾ
വരുന്ന നോക് ഔട്ട് സ്റ്റേജ് മത്സരത്തിൽ വിജയം ആവർത്തിച്ചാൽ ഒരു ഇറ്റാലിയൻ ടീമിന്റെ എക്കാലത്തെയും മികച്ച അപരാജിത മുന്നേറ്റമെന്ന റെക്കോഡ് ഈ ടീമിന് സ്വന്തം.
യൂറോ കപ്പിലെ ഗ്രൂപ്പ് എയിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ വെയ്ൽസിനെ തോൽപ്പിച്ച അസൂറികൾ എഴുതിച്ചേർത്തത് പുതിയ ഫുട്ബോൾ ചരിത്രം. എക്കാലത്തെയും മികച്ച ഇറ്റാലിയൻ ടീമിന്റെ റെക്കോഡിനൊപ്പമാണ് റോബർട്ടോ മാൻചിനി പരിശീലിപ്പിക്കുന്ന ഈ ടീം നടന്നു കയറിയത്. തുടർച്ചയായി 30 മത്സരങ്ങളിൽ ഈ ഇറ്റാലി പരാജയം അറിഞ്ഞിട്ടില്ല.
എൺപത്തിരണ്ടു വർഷം മുൻപത്തെ ഇറ്റാലിയൻ റെക്കോഡിനൊപ്പമാണ് മാൻചിനിയുടെ ഇറ്റലി എത്തിയിരിക്കുന്നത്. വിറ്റോറിയോ പോസോ പരിശീലിപ്പിച്ച ഇറ്റാലിയൻ ടീമാണ് ഈ സർവ്വകാല റെക്കോഡിന് ഉടമ. 1935 ഒക്ടോബർ മുതൽ 1939 ജൂലൈ വരെയുള്ള 30 മത്സരങ്ങളിൽ ഇറ്റലി പരാജയം അറിഞ്ഞിരുന്നില്ല. ഇറ്റലി തങ്ങളുടെ രണ്ടാമത്തെ ലോകകപ്പും ഒളിമ്പിക്സ് സ്വർണ മെഡലും നേടിയത് ഇക്കാലയളവിലായിരുന്നു.
വരുന്ന നോക് ഔട്ട് സ്റ്റേജ് മത്സരത്തിൽ വിജയം ആവർത്തിച്ചാൽ ഒരു ഇറ്റാലിയൻ ടീമിന്റെ എക്കാലത്തെയും മികച്ച അപരാജിത മുന്നേറ്റമെന്ന റെക്കോഡ് ഈ ടീമിന് സ്വന്തം. വെയ്ൽസിന് എതിരായ മത്സരത്തിൽ മുൻ മത്സരങ്ങളിൽ കണ്ട മിക്ക കളിക്കാർക്കും വിശ്രമം അനുവദിച്ചാണ് ഇറ്റലി ഇറങ്ങിയത്. എന്നാൽ മറ്റിയോ പെസ്സിനായുടെ ഒരു ഗോളിന്റെ മികവിൽ ഇറ്റലി ഗ്രൂപ്പ് ചാമ്പ്യന്മാരായി കളി അവസാനിപ്പിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ലോകകപ്പ് യോഗ്യത തേടി ഒമാനെതിരെ ഇന്ത്യ: അറിയേണ്ടതെല്ലാം
കരുതിയിരിക്കുക, മടങ്ങിവരവ് അറിയിക്കുന്ന അസൂറിപ്പടയെ
ചരിത്രമെഴുതി ലിവർപൂൾ: യൂറോപ്പിലെ എക്കാലത്തെയും മികച്ച സ്റ്റാർട്ട്
2019ൽ ബൂട്ടഴിച്ച 11 ഫുട്ബോൾ ഇതിഹാസങ്ങൾ