പറ്റിക്കപ്പെടരുത്, 'ഡിജിറ്റല്‍ നാഷണല്‍ മോട്ടോര്‍' ഇന്ഷൂറന്സിനെ കുറിച്ച് IRDAI മുന്നറിയിപ്പ്
കമ്പനിക്ക് ഇന്‍ഷൂറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിന് ലൈസന്‍സോ മറ്റേതെങ്കിലും അനുമതിയോ ഐആര്‍ഡിഐ നല്‍കിയിട്ടില്ല.' ഐആര്‍ഡിഐ വ്യക്തമാക്കി.
ബംഗളൂരു ആസ്ഥാനമായുള്ള 'ഡിജിറ്റല്‍ നാഷണല്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ്' കമ്പനിയുടെ വാഹന ഇന്ഷൂറന്സിനെ കുറിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഈ കമ്പനിക്ക് ഇന്‍ഷുറന്‍സ് വില്ക്കാന് ലൈസന്‍സോ അനുമതിയോ നല്‍കിയിട്ടില്ലെന്ന് ഐആര്‍ഡിഎഐ അറിയിപ്പില്‍ വ്യക്തമാക്കി. ഈ വ്യാജ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനി നടത്തുന്ന തട്ടിപ്പിനെ കുറിച്ച് ആളുകള്‍ ജാഗരൂകരായിരിക്കണം എന്നും അറിയിച്ചു.
'ഡിജിറ്റല്‍ നാഷണല്‍ മോട്ടോര്‍ ഇന്‍ഷൂറന്‍സ് (DIGITAL NATIONAL MOTOR INSURANCE- DNMI) എന്ന പേരില്‍ ഒരു ഇന്‍ഷൂറന്‍സ് കമ്പനി പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധിയില്‍പെട്ടു. പോര്‍ട്ടല്‍ ഓഫീസ്, കൃഷ്ണരാജ പുരം, ദേവസാന്ദ്ര, ബംഗളൂരു എന്നവിലാസത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് കമ്പനി.
https://dnmins.wixsite.com/dnmins എന്ന വെബ് സൈറ്റും digitalpolicyservices@gmail.com എന്ന ഈ മെയില്‍ ഐഡിയും ഉപയോഗിച്ചാണ് ഇവ പോളിസികള്‍ വില്‍ക്കുന്നത്. ഈ കമ്പനിക്ക് ഇന്‍ഷൂറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിന് ലൈസന്‍സോ മറ്റേതെങ്കിലും അനുമതിയോ ഐആര്‍ഡിഐ നല്‍കിയിട്ടില്ല.' ഐആര്‍ഡിഐ വ്യക്തമാക്കി.
M/s DIGITAL NATIONAL MOTOR INSURANCE എന്ന സ്ഥാപനവുമായി ഒരു തരത്തിലുള്ള ധനകാര്യ ഇടപാടുകളും നടത്തരുതെന്നും ഐര്ഡിഐ മുന്നറിയിപ്പ് നല്കുന്നു. ആ സ്ഥാപനം നടത്തുന്ന വഞ്ചനയ്ക്കും തട്ടിപ്പിനും ഇരയാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!