'കഴിഞ്ഞ നാല് വർഷമായി ഞാൻ ഡിപ്രഷനിലാണ് '; ആമിർഖാന്റെ മകൾ ഇറാഖാൻ
എല്ലാവരെയും താൻ പുതിയൊരു യാത്രയിലേക്ക് കൊണ്ടുപോവുകയാ ണെന്നും അത് തന്റെ യാത്ര ആണെന്നും ഇറ വ്യക്തമാക്കി. ഇതിലൂടെ നമുക്ക് നമ്മുടെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതൽ മനസിലാക്കാനും ഡിപ്രഷൻ എന്തെന്ന് അറിയാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇറ പറയുന്നു.
തന്റെ വിഷാദ രോഗത്തെ കുറിച്ച് പറയുകയാണ് ബോളിവുഡ് താരം ആമിർഖാന്റെ മകൾ ഇറാഖാൻ. കഴിഞ്ഞ നാല് വർഷക്കാലമായി താൻ ഡിപ്രഷനിൽ ആണെന്നാണ് ഇറ പറയുന്നത്. ഇൻസ്റ്റാഗ്രാമിലെ വീഡിയോയിലൂടെയാണ് ഇറ മനസ്സ് തുറക്കുന്നത്.
ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ഇറ തന്റെ ഡിപ്രഷനെ കുറിച്ച് സംസാരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ഡിപ്രഷനിലായിരുന്ന താൻ ഒരു ഡോക്ടറുടെ അടുത്ത് പോയി എന്നും താൻ ക്ലിനിക്കലി ഡിപ്രസ്ഡ് ആണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഇറ വ്യക്തമാക്കി.
A post shared by Ira Khan (@khan.ira) on
മാനസികാരോഗ്യത്തെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി ആഗ്രഹിക്കുന്നു എന്നാൽ എന്തു ചെയ്യാനാകുമെന്ന് അറിയില്ലായിരുന്നു.
എല്ലാവരെയും താൻ പുതിയൊരു യാത്രയിലേക്ക് കൊണ്ടുപോവുകയാ ണെന്നും അത് തന്റെ യാത്ര ആണെന്നും ഇറ വ്യക്തമാക്കി. ഇതിലൂടെ നമുക്ക് നമ്മുടെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതൽ മനസിലാക്കാനും ഡിപ്രഷൻ എന്തെന്ന് അറിയാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇറ പറയുന്നു.
നമുക്ക് സംസാരിച്ച് തുടങ്ങാം എന്ന കുറിപ്പോട് കൂടിയാണ് ഇറ തന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആമിർ ഖാൻ- റീന ദത്ത ദമ്പതികളുടെ ഇളയ പുത്രിയാണ് ഇറ. അഭിനയത്തേക്കാൾ സിനിമയുടെ പിന്നണി പ്രവർത്തനങ്ങളോടാണ് ഇറയ്ക്ക് താൽപര്യം. മിഡിയ എന്ന പേരിൽ ഒരു നാടകം ഇറ സംവിധാനം ചെയ്തിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, ഈ തോന്നലിനെ അതിജീവിക്കാന് ശ്രമിക്കുക. Toll free helpline number: 1056
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!