കോടികൾ കൊടുത്താണ് ഗ്ലെൻ മാക്സ്വെല്ലിനെ ഇത്തവണ ഐ പി എല്ലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ഒരു സിക്സർ പോലും നേടാനാവാതെ വൻ ഫ്ലോപ്പായ മാക്സി പോലും ഇത്രയും കോടി കിട്ടിയപ്പോൾ കണ്ണ് തള്ളിയിരിക്കണം. മാക്സ് വെല്ലിനെ 14. 25 കോടി രൂപ കൊടുത്ത് സ്വന്തമാക്കിയതോടെ താരനിരയിൽ ഗ്ലാമർ പരിവേഷമുണ്ടെങ്കിലും അതെത്രത്തോളം ടീമിന് ഗുണമാകുമെന്ന് കണ്ടറിയണം. കോഹ്ലി നയിക്കുന്ന ടീമിൽ എ ബിഡിയെപ്പോലുള്ള പ്രതിഭാധനർ ഉണ്ടെങ്കിലും ഇതു വരെയും അവർക്ക് കപ്പടിക്കാൻ കവിഞ്ഞിട്ടില്ല. താരലേലത്തിൽ ക്രിസ് മോറിസിനെ വിട്ടുകൊടുക്കേണ്ടി വന്നതും ഒരു ഓൾ റൗണ്ടറുടെ കുറവാണ് ആർ സിബിയ്ക്കുണ്ടായത്. ഈ ഐ പി എല്ലിൽ ആർസിബി നേരിടുന്ന പ്രധാന തലവേദനകൾ എന്തൊക്കെയെന്ന് കാണാം. | മാക്സ് വെൽ ലോട്ടറി അടിക്കുമോ? 14.25 കോടിയ്ക്കാണ് എടുത്തത്!| IPL REVERSE SWEEP