ഇനിയുളളത് 31 മത്സരങ്ങൾ, ആദ്യം ചെന്നൈയും മുംബൈയും; ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ
ഓരോ ദിവസവും കൊവിഡ് ബാധിക്കുന്ന താരങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഐപിഎല്ലിന്റെ 14ാം സീസണിലെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചതായി ബിസിസിഐ അറിയിച്ചത്.
കൊവിഡ് രണ്ടാംതരംഗത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ വീണ്ടും തുടങ്ങുകയാണ്. ഇനി നടക്കാനുളള 31 മത്സരങ്ങളിൽ ആദ്യത്തേത് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലായിരിക്കും. സെപ്റ്റംബർ 19 മുതൽ യുഎഇയിൽ നടക്കുന്ന ഐപിഎൽ മത്സരക്രമം ബിസിസിഐ പുറത്തിറക്കി.
ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിലായിട്ടാകും മത്സരങ്ങൾ അരങ്ങേറുക. കൊവിഡ് സുരക്ഷ മുൻനിർത്തി കാണികൾ ഇല്ലാതെ ആയിരിക്കും മത്സരങ്ങൾ. ഇതിൽ 13 മത്സരങ്ങൾ ദുബായിലും പത്ത് മത്സരങ്ങൾ ഷാർജയിലും എട്ടെണ്ണം അബുദാബിയിലും അരങ്ങേറും. ഇന്ത്യൻ സമയം 3.30നും 7.30നുമായിരിക്കും മത്സരങ്ങൾ. ഒക്ടോബർ 11, 13 ദിവസങ്ങളിലാണ് എലിമിനേറ്റർ, ക്വാളിഫയർ മത്സരങ്ങൾ. ഒക്ടോബർ 15ന് ഫൈനൽ. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയിലുളള ഐപിഎൽ താരങ്ങൾ മത്സരത്തിന് ശേഷം മാഞ്ചസ്റ്ററിൽ നിന്ന് ദുബായിൽ എത്തും.
നിലവിൽ 29 മത്സരങ്ങളാണ് ഐപിഎല്ലിൽ പൂർത്തിയായത്. ഇനി ശേഷിക്കുന്നത് 31 മത്സരങ്ങളും. എട്ട് മത്സരങ്ങൾ കളിച്ച ഡൽഹി ക്യാപിറ്റൽസാണ് 12 പോയിന്റുമായി ഒന്നാമതുളളത്. പത്ത് പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഓരോ ദിവസവും കൊവിഡ് ബാധിക്കുന്ന താരങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഐപിഎല്ലിന്റെ 14ാം സീസണിലെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചതായി ബിസിസിഐ അറിയിച്ചത്. സൺറൈസേഴ്സ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അമിത് മിശ്ര, കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ, ചെന്നൈ സൂപ്പർ കിങ്സിലെ ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജി ഉൾപ്പെടെ മൂന്നു പേർ, സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾ എന്നിങ്ങനെ നിരവധി പേർക്കാണ് കൊവിഡ് ബാധിച്ചത്. ആദ്യം രണ്ട് മത്സരങ്ങൾ മാറ്റിയിരുന്നു. പിന്നീടാണ് ടൂർണമെന്റ് തന്നെ നിർത്തിവെക്കുകയാണെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അടിമുടി ധോണി മയം; ചെന്നെെ ടീം ഭാരവാഹികൾ ലേലത്തിന് അണിനിരക്കുന്നത് #DefinitelyNot ടീ ഷർട്ടുകളുമായി
കോഹ്ലിയല്ല, ക്യാപ്റ്റനായി ധോണി തന്നെ; എ ബി ഡിവില്ലിയേഴ്സിന്റെ ഐപിഎല്‍ ഇലവന് അറിയാം
കണ്ടറിയണം കോശി, ചെന്നൈയുടെ വിധി; പ്ലേ ഓഫ് കടക്കില്ലെന്ന് പ്രവചനങ്ങൾ, ധോണിയുടെ അവസാന വർഷമാകില്ലെന്ന് സിഇഒ
താരങ്ങൾക്ക് മുതൽ ഗ്രൗണ്ട് സ്റ്റാഫിന് വരെ കൊവിഡ്; ഐപിഎൽ മത്സരങ്ങൾ ആശങ്കയിലേക്ക്