മഞ്ഞിനോടുള്ള റൊമാന്റിക്ക് കാഴ്ചപ്പാട് തന്നെ ഇല്ലാതായി; 'കയറ്റം' ഇറങ്ങിയ ഓര്‍മകളില്‍ | വേദ് അഭിമുഖം
ഇരുട്ടായതുകൊണ്ടും വഴി കാണാഞ്ഞത് കൊണ്ടും ഞങ്ങള്‍ അന്ന് രാത്രി മല ഇറങ്ങിയില്ല. നേരം വെളുത്ത് തിരിച്ചു മലയിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പത്ത് കിലോമീറ്ററോളം മഞ്ഞ് വീണ് മൂടിയ മലയിലൂടെയാണ് ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വന്നത്. കഴുതയുടെ മുതുകത്ത് ചുമന്ന് കയറ്റിയ ഷൂട്ടിംഗ് എക്യുപ്മെന്റുകള്‍ ആ മഞ്ഞത്ത് ഞങ്ങള്‍ മനുഷ്യന്മാരാണ് തിരിച്ചിറക്കിയത്. മലയിറക്കത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ ശരിക്കും പേടിച്ചു പോയി.
2019 ഒക്ടോബറില്‍ മഴയും മണ്ണിടിച്ചിലും മൂലം ഹിമാചല്‍പ്രദേശിലെ മലയോരഗ്രാമത്തില്‍ കേരളത്തില്‍ നിന്നുമുള്ള ഒരു സിനിമാ സംഘം കുടുങ്ങി പോയത് ഓര്‍ക്കുന്നില്ലേ. നടി മഞ്ജു വാര്യരും സംവിധായകന് സനല്‍കുമാര്‍ ശശിധരനും അടക്കമുള്ള 'കയറ്റം' എന്ന സിനിമയുടെ ടീമാണ് ഹിമാചലിലെ ഛത്രുവില്‍ അന്ന് കുടുങ്ങി പോയത്. സുരക്ഷിതരായി അവര്‍ തിരിച്ചെത്തിയെങ്കിലും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തൊരു അനുഭവത്തിലൂടെയായിരുന്നു ആ സംഘം അന്ന് കടന്നുപോയത്.
ഹിമാലയന്‍ പര്‍വതനിരകളില്‍ ചിത്രീകരിച്ച ട്രക്കിങ് ആസ്പദമാക്കിയുള്ള ചിത്രമാണ് 'കയറ്റം' അഥവാ A'HR. നിഗൂഢതകളുടെ ഉള്ളിലേക്കുള്ളൊരു പര്‍വ്വതാരോഹണമാണ് 'കയറ്റം' എന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഇതുവരെ തിയറ്റേറുകളിലോ, ഓടിടിയിലോ റിലീസ് ചെയ്യാത്ത 'കയറ്റം' 25ആം ബുസാന്‍ ചലച്ചിത്ര മേളയിലൂടെയാണ് ആദ്യമായി പ്രേക്ഷകരിലേക്ക് എത്തിയത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെ യിലും 'കയറ്റം' പ്രദര്‍ശിപ്പിച്ചിരുന്നു.

മഞ്ജു വാര്യറിനൊപ്പം തന്നെ ഈ ചിത്രത്തില്‍ വേദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ജോസഫ്', 'എസ്. ദുര്‍ഗ', 'ശവം' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളായി മാറിയിട്ടുണ്ട്. ഹിമാചലില്‍ കുടുങ്ങി പോയ കയറ്റം ടീമിനൊപ്പം വേദും ഉണ്ടായിരുന്നു. തന്റെ അഭിനയ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത കയറ്റത്തിന്റെ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ചും, കയറ്റം എന്ന ചിത്രത്തെ കുറിച്ചും വേദ് ഏഷ്യാവില്ലിനോട് സംസാരിക്കുകയാണ്.

എന്താണ് 'കയറ്റം' എന്ന സിനിമയുടെ പ്രമേയം? അഹര്‍ എന്ന മറ്റൊരു പേര് കൂടി ചിത്രത്തിനുണ്ടല്ലോ, എന്താണ് ആ വാക്കിന്റെ അര്‍ത്ഥം?
പേരുപോലെ തന്നെയാണ് കയറ്റത്തിന്റെ പ്രമേയവും. ട്രെക്കിങ് സംബന്ധമായി പോകുന്ന ചിലരുടെ ഇടയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് കയറ്റത്തില്‍ ഉള്ളത്. അഹര്‍ എന്നത് ഈ ചിത്രത്തിനെ വേണ്ടി രൂപം നല്കിയ പുതിയൊരു ഭാഷയാണ്. ഒരു കയറ്റം കേറുമ്പോള്‍ നമുക്ക് ശ്വാസം മുട്ടില്ലേ, അപ്പോള്‍ നമ്മള് ശ്വാസം എടുക്കാന്‍ വേണ്ടി ആഞ്ഞു ശ്രമിക്കുമ്പോള്‍ 'ആഹ്' 'ആഹ്' എന്ന ഒച്ച വെക്കില്ലേ , അതാണ് അഹര്‍.
കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചലില്‍ മഞ്ജു വാര്യര്‍ അടങ്ങുന്ന കയറ്റത്തിന്റെ ഷൂട്ടിംഗ് സംഘം കുടുങ്ങി പോയിരുന്നെല്ലോ. വേദും ആ ടീമിനൊപ്പം ഉണ്ടായിരുന്നു. ആ അനുഭവം ഒന്ന് പങ്കുവെക്കുമോ?
മഞ്ഞിനോടുള്ള ഒരു റൊമാന്റിക്ക് കാഴ്ചപ്പാട് തന്നെ എനിക്ക് ആ അനുഭവത്തോടെ ഇല്ലാതായി. ആ കഥ പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് സംസാരിക്കേണ്ടി വരും. ഞങ്ങള്‍ ഷൂട്ടിങ്ങിനായി മല കയറുമ്പോള്‍ അവിടെ ഒരു തരത്തിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ അങ്ങോട്ടുള്ള മല കയറ്റത്തില്‍ മഞ്ഞ് ഉണ്ടായിരുന്നില്ല. അത് മഞ്ഞ് പെയ്യുന്ന സീസണല്ലായിരുന്നത് കൊണ്ട് തന്നെ ഞങ്ങള്‍ കടുത്ത മഞ്ഞിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ബൂട്സുകളും അണിഞ്ഞിരുന്നില്ല. അന്ന് രാത്രി തന്നെ നമ്മള് ക്യാമ്പ് ചെയ്ത സ്ഥലത്ത് ,മഞ്ഞു വീഴ്ച തുടങ്ങിയിരുന്നു. ഇരുട്ടായതുകൊണ്ടും വഴി കാണാഞ്ഞത് കൊണ്ടും ഞങ്ങള്‍ അന്ന് രാത്രി മല ഇറങ്ങിയില്ല. നേരം വെളുത്ത് തിരിച്ചു മലയിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പത്ത് കിലോമീറ്ററോളം മഞ്ഞ് വീണ് മൂടിയ മലയിലൂടെയാണ് ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വന്നത്. കഴുതയുടെ മുതുകത്ത് ചുമന്ന് കയറ്റിയ ഷൂട്ടിംഗ് എക്യുപ്മെന്റുകള്‍ ആ മഞ്ഞത്ത് ഞങ്ങള്‍ മനുഷ്യന്മാരാണ് തിരിച്ചിറക്കിയത്. മലയിറക്കത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ ശരിക്കും പേടിച്ചു പോയി.
അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് പൂര്‍ണമായി കേള്‍ക്കാന്‍ ഈ ഓഡിയോ പ്ലെയര്‍ ഉപയോഗിക്കു.
Auto Play Audio
Are you Sure you want to play all the Selected Audio ?
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊറോണ: #Breakthechain ക്യാമ്പയിൻ; ഏറ്റെടുത്ത് താരങ്ങളും
കൊറോണ: മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വെച്ചു
'ഞങ്ങള്‍ എന്താവും സംസാരിച്ചിട്ടുണ്ടാവുക?': 'ലളിതം സുന്ദരം' സെറ്റില്‍ നിന്നുള്ള ചിത്രം പങ്കു വെച്ച് മഞ്ജു വാര്യര്‍
കൊവിഡ് കാലത്തെ പൊലീസുകാരിയുടെ ജീവിതം പറഞ്ഞ നൂപുരത്തിന് സലൂട്ടുമായി മഞ്ജു വാര്യർ