ഇന്ത്യയില്‍ മരണം എട്ടായി; 415 പേര്‍ക്ക് കൊറോണ; ലോകത്ത് മരണം 14,500
വിദേശ യാത്രകളൊന്നും നടത്താത്ത 57 കാരനാണ് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് മരിച്ചത്.
കൊറോണ വൈറസ് പിടിപെട്ട് ഇന്ത്യയില്‍ എട്ടാമത്തെ മരണം കൊല്‍ക്കത്തയില്‍. വിദേശ യാത്രകളൊന്നും നടത്താത്ത 57 കാരനാണ് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് മരിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴും രാജ്യത്ത് കൊറോണ പിടിപെട്ടവരുടെ എണ്ണം കൂടി. 415 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച വൈകിട്ട് പുറത്തുവിട്ട കണക്ക്. എട്ട് പേര് പേര് മരിച്ചു.
68 വയസുകാരനായ ഫിലിപ്പിന്‍സ് സ്വദേശി ഞായറാഴ്ച രാത്രി മുംബൈയില്‍ മരിച്ചുവെങ്കിലും കൊറോണയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. 67 പേര്‍ക്കാണ് രോഗം പിടിപ്പെട്ടിട്ടുള്ളത്. ഉത്തര്‍ പ്രദേശില്‍ 28, രാജസ്ഥാനില്‍ 27, ഡല്‍ഹിയില്‍ 29, കര്‍ണാടകത്തില്‍ 26 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
വൈറസ് വ്യാപിക്കുന്നതിനെ തുടര്‍ന്നു മിക്ക സംസ്ഥാനങ്ങളും പൂര്‍ണമായോ ഭാഗികമായോ ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. തമിഴ്നാട്ടില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകിട്ട് ആറുമണിവരെയാണ് നിരോധനാജ്ഞ. പഞ്ചാബില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു. 1,000 രൂപ പിഴയോ ആറുമാസം തടവ് ശിക്ഷയോ നല്‍കുമെന്നാണ് കേന്ദ്രര്‍ക്കാര്‍ വ്യക്തമാക്കിയത്. നിയന്ത്രണങ്ങള്‍ ജനങ്ങള്‍ ഗൗരവത്തില്‍ കാണാത്തതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു.
ലോകത്ത് മരണം 14,500
ലോകത്താകെ കോവിഡ് പിടിപെട്ടവരുടെ എണ്ണം 3,36,000 കടന്നു. 14500 പേര് മരിച്ചു. 98,000 പേര് രോഗമുക്തരായി എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
യുഎസിലെ രോഗികളുടെ എണ്ണം കുത്തനെ കൂടി
471 പേര് കോവിഡ്19 കാരണം മരിച്ചു. രോഗികളുടെ എണ്ണം 35,200 ആയി ഉയര്‍ന്നു. ആദ്യ കൊറോണ റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് സിറ്റിയിലും വാഷിങ്ടണ്‍ ഡിസിയിലുമാണ് ഏറ്റവും മോശമായ സ്ഥിതി.
യൂറോപ്പിന്റെ വേദനയായി ഇറ്റലിയില്‍ മരണ സംഖ്യ ഉയരുന്നു. 5,476 പേര് അവിടെ മരിച്ചു. രാജ്യത്ത് മുഴുവന്‍ യാത്രവിലക്ക് ഇറ്റലി ഏര്‍പ്പെടുത്തി. ജര്‍മനിയില്‍ 22,672 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 86 പേര് മരിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്വയം ക്വാറന്റൈന് ചെയ്തു. സ്പെയിനില്‍ മരണ സംഖ്യ 1,700 ആയി ഉയര്‍ന്നു.
ഇറാനില്‍ മരണ സംഖ്യ 1812 ആയി ഉയര്‍ന്നു. 127 പേര് കൂടി ഇന്ന് മരിച്ചു. തങ്ങള്‍ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന് പ്രസിഡന്റ് ആവശ്യപ്പെട്ടു. 23,000 പേര്‍ക്ക് രാജ്യത്ത കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി രാജ്യമെങ്ങും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!