പന്ത് തട്ടുന്ന കാലത്ത് കേട്ട പേരാണ് അർജന്റീന, യൂറോയെക്കാൾ ടഫാണ് കോപ്പ അമേരിക്ക; മുഹമ്മദ് റാഫിയുടെ വിലയിരുത്തൽ
കോപ്പയുടെയും യൂറോയുടെയും വ്യത്യാസം എന്നുപറഞ്ഞാല്‍ എനിക്ക് തോന്നുന്നത്, ഭയങ്കര ടഫാണ്. എല്ലാവരുടെയും പ്രതീക്ഷ ബ്രസീല്‍- അര്‍ജന്റീന ഫൈനലിനാണ്. ഇതുവരെ കണ്ട കളികള്‍ പരിഗണിച്ചാല്‍ ടഫുളള ടൂര്‍ണമെന്റാണ് കോപ്പ അമേരിക്ക.
കളി കണ്ട് തുടങ്ങിയ സമയത്ത് തന്നെ അർജന്റീനയോടായിരുന്നു ഇഷ്ടമെന്നും ആ ഇഷ്ടം ഇപ്പോഴും തുടരുന്നുവെന്നും ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളിലൊരാളായ മുഹമ്മദ് റാഫി. കോപ്പയിൽ ബ്രസീൽ- അർജന്റീന ഫൈനൽ വരണമെന്നും അർജന്റീന കിരീടം നേടണമെന്നാണ് ആഗ്രഹമെന്നും മുഹമ്മദ് റാഫി പറഞ്ഞു. ഏഷ്യാവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഹമ്മദ് റാഫി തന്റെ ഇഷ്ട ടീമിനെയും യൂറോയിലെയും കോപ്പ അമേരിക്കയിലെയും കളികളെക്കുറിച്ചും വിശദീകരിച്ചത്.
മുഹമ്മദ് റാഫിയുടെ വാക്കുകൾ
കളി കേട്ട് തുടങ്ങുന്ന കാലത്തെ അര്‍ജന്റീന എന്ന് കേട്ട് കേട്ട് അര്‍ജന്റീനയെയാണ് സപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇഷ്ട ടീം അർജന്റീനയാണ്. കളി കേട്ടും കണ്ടും തുടങ്ങിയ കാലത്തേ തുടങ്ങിയ ഇഷ്ടമാണ്. മെസി ഇപ്പോൾ ടോപ് സ്കോററാണ് കോപ്പയിൽ. മെസിയോടുള്ള ഇഷ്ടം കൊണ്ട് കൂടിയാവാം മലയാളികളും അർജന്റീനയെ ഇഷ്ടപ്പെടുന്നത്.
ബ്രസീല്‍ പെറു മത്സരം കണ്ടിരുന്നു. വാശിയേറിയ മത്സരമായിരുന്നു. കോപ്പയുടെയും യൂറോയുടെയും വ്യത്യാസം എന്നുപറഞ്ഞാല്‍ എനിക്ക് തോന്നുന്നത്, ഭയങ്കര ടഫാണ്. എല്ലാവരുടെയും പ്രതീക്ഷ ബ്രസീല്‍- അര്‍ജന്റീന ഫൈനലിനാണ്. ഇതുവരെ കണ്ട കളികള്‍ പരിഗണിച്ചാല്‍ ടഫുളള ടൂര്‍ണമെന്റാണ് കോപ്പ അമേരിക്ക. അര്‍ന്റീനയെ പിന്തുണക്കുന്നത് കൊണ്ട് അവര്‍ ജയിക്കണമെന്നാണ് ആഗ്രഹം. എന്നാലേ ഫൈനല്‍ കാണാന്‍ സുഖമുണ്ടാകു, ഒരു ഫുട്ബോള്‍ പ്രേമിയായതിനാല്‍ ആഗ്രഹം അങ്ങനെയാണ്,
കളി തുടങ്ങണ സമയത്തെ കേട്ട പേരാണ് അര്‍ജന്റീന. പിന്നെ നമുക്ക് കളി മനസിലാകുന്ന സമയത്ത് നല്ല ടീമായി തോന്നിയത് അര്‍ജന്റീനയാണ്. പിന്നെ ആ ടീമിനൊപ്പം ഫോളോ ചെയ്തു. പിന്നെ അന്ന് ബാറ്റിസ്റ്റ്യൂട്ട മുതൽ റിക്വൽമി അടക്കം ഓരോ താരങ്ങളും വന്നുപോകുന്നു. മെസിയെ ഇഷ്ടമായത് കൊണ്ട് അര്‍ജന്റീനയ്ക്കൊപ്പം ഇപ്പോഴും പോകുകയാണ്. പിന്നെ ഇതുവരെ കളിച്ച കളികളൊക്കെ ഇഷ്ടവുമാണ്. മെസിയുടെ കളി നോക്കിയാല്‍ ലാസ്റ്റ് അഞ്ച് മത്സരങ്ങളില്‍ നിന്നും നാലുഗോളും നാല് അസിസ്റ്റും നേടി. ഇപ്പോള്‍ ടോപ് സ്കോററുമാണ്. എനിക്ക് തോന്നുന്നത് സെമിയില്‍ നല്ല പോലെ അവർക്ക് കളിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുണ്ട്.
അർജന്റീന ടീമിൽ യുവതാരങ്ങൾ കൂടി വന്നതോടെ നല്ല കളി കാഴ്ച വെക്കുന്നുണ്ട്. ഡിഫന്‍സ്, മിഡ്ഫീല്‍ഡ്, സ്ട്രൈക്കേഴ്സ് എല്ലാവരും നന്നായി കളിക്കുന്നു. പരിചയ സമ്പത്തുളള കളിക്കാരും യുവതാരങ്ങളും ഒരു പോലെയുണ്ട്. എനിക്ക് തോന്നുന്നത്, നല്ല ടീം സെലക്ഷനാണ്. മെസിയുളളത് കൊണ്ടാണ് കൂടുതല്‍ ആള്‍ക്കാരും അർജന്റീനയെ ഇഷ്ടപ്പെടുന്നത്.യൂറോയിൽ ഇറ്റലിയുടെ കളി കണ്ടായിരുന്നു. നല്ല ഡിഫന്‍സുണ്ട് ഇറ്റലി, നല്ല രീതിയില്‍ അറ്റാക്ക് ചെയ്യുന്നുമുണ്ട്. അപ്പോ എനിക്ക് തോന്നുന്നത് 2018ല്‍ വേള്‍ഡ് കപ്പ് കളിക്കാന്‍ പറ്റാത്തൊരു പ്രതികാരം ഈ യൂറോയില്‍ അവർ കാണിക്കുന്നുണ്ട്. എനിക്ക് യൂറോയില്‍ ഫേവറിറ്റ് ടീം ഇല്ല. യൂറോയേക്കാൾ ടഫാണ് കോപ്പ അമേരിക്ക ടൂർണമെന്റ്. അർജന്റീനയും ബ്രസീലും ഫൈനലിലെത്തുമെന്നാണ് പ്രതീക്ഷ. എന്റെ സപ്പോർട്ട് അർജന്റീനയ്ക്കാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഫൈനലിൽ അർജന്റീനയെ കിട്ടണം, കപ്പ് ബ്രസീലിനുളളതെന്ന് നെയ്മർ; കോപ്പയിലെ ആവേശം വാനോളം
മിന്നും ഫോമിലെ മെസി കിരീട വരൾച്ച അവസാനിപ്പിക്കുമോ? 14 വർഷത്തിന് ശേഷം സ്വപ്ന ഫൈനൽ; കണക്കുകൾ പറയുന്നത്
10 മഞ്ഞക്കാർഡ്, 47 ഫൗൾ; മെസിയെ പൂട്ടാൻ നോക്കി കാർഡ് കിട്ടിയത് ആറ് പേർക്ക്, പരുക്കൻ കളി ഇങ്ങനെ
കോപ്പയിൽ അർജന്റീനയും യൂറോയിൽ ഇറ്റലിയും കപ്പടിക്കും, പവർ ഗെയിം കോപ്പയിലേത്; മുഹമ്മദ് റാഫി പറയുന്നു