35ാം വയസിൽ ടീം ഇന്ത്യയുടെ നായകൻ, 23 റൺസ് അകലെ റെക്കോഡുകൾ; ധവാൻ ലങ്ക കീഴടക്കുമോ ?
ഇന്ത്യന്‍ നായകൻ വിരാട് കോഹ്ലിക്ക് ശേഷം ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും ധവാന് സ്വന്തമാകും.139 ഇന്നിംഗ്സില്‍ 45.28 ശരാശരിയില്‍ 5977 റണ്‍സാണ് നിലവില്‍ ധവാന്റെ സമ്പാദ്യം.
ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പര തുടങ്ങുകയാണ്. ട്വന്റി-20 ലോകകപ്പ് പടിവാതിക്കൽ നിൽക്കെ യുവതാരങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണ് പരമ്പരയിലെ ഓരോ മത്സരവും. രാഹുൽ ദ്രാവിഡ് പരിശീലകനായ, ശിഖാർ ധവാൻ ക്യാപ്റ്റനായ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ഇടം പിടിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുന്നതാണ്.
ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ നായകന്റെ അരങ്ങേറ്റം കൂടിയാണ് ഇന്നത്തെ മത്സരം. കരിയറിൽ ആദ്യമായിട്ടാണ് 35 വയസ് പിന്നിടുന്ന ശിഖാർ ധവാൻ നായകനാകുന്നത്. 23 റൺസ് കൂടി നേടിയാൽ ഏകദിനത്തിൽ 6,000 റൺസ് എന്ന മറ്റൊരു നേട്ടമാകും ധവാനെ കാത്തിരിക്കുന്നത്. 6,000 ക്ലബ്ബിൽ കയറുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് ധവാൻ. സച്ചിന് ടെന്‍ഡുല്‍ക്കര്‍(18,426), വിരാട് കോലി(12,169), സൗരവ് ഗാംഗുലി(11,363), രാഹുല്‍ ദ്രാവിഡ് (10,889),എം എസ് ധോണി(10,773), മുഹമ്മദ് അസറുദ്ദീന് (9,378), രോഹിത് ശര്‍മ (9,205), യുവരാജ് സിംഗ്(8,701), വീരേന്ദര്‍ സെവാഗ്(8,273) എന്നിവരാണ് ധവാന് മുമ്പ് 6000 ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്. 6,000 ക്ലബ്ബിൽ എത്തുന്ന ഇന്ത്യയുടെ അഞ്ചാമത്തെ ഓപ്പണർ കൂടിയാകും ധവാൻ.

ഇന്ത്യന്‍ നായകൻ വിരാട് കോഹ്ലിക്ക് ശേഷം ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും ധവാന് സ്വന്തമാകും.139 ഇന്നിംഗ്സില്‍ 45.28 ശരാശരിയില്‍ 5977 റണ്‍സാണ് നിലവില്‍ ധവാന്റെ സമ്പാദ്യം. 136 ഇന്നിംഗ്സിലാണ് വിരാട് കോഹ്ലി 6000 റണ്‍സ് പിന്നിട്ടത്. 147 ഇന്നിംഗ്സുകളില്‍ 6,000 റണ്‍സ് പിന്നിട്ട മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ് ഇപ്പോള്‍ കോഹ്ലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ 1,000 റൺസ് എന്ന നേട്ടം സ്വന്തമാക്കാൻ ധവാന് 17 റൺസ് കൂടി മതി. ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമാകും ഇതോടെ ധവാൻ. മൂന്ന് മത്സരങ്ങളുളള പരമ്പര ആയതിനാൽ ശിഖാർ ധവാൻ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ യുസ് വേന്ദ്ര ചഹാലിന് എട്ട് വിക്കറ്റ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ചാൽ ചഹാലിന് ഇത് സാധ്യമാകുമോ എന്നതും കണ്ടറിയാം. ശ്രീലങ്കയിൽ ഇന്ത്യ നടത്തിയ അവസാന പര്യടനത്തിൽ കോഹ്ലിയുടെ ടീം മൂന്ന് ഫോർമാറ്റിലും സമ്പൂർണ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും ആയിരിക്കില്ല ശിഖാർ ധവാന്റെയും കൂട്ടരുടെയും ലക്ഷ്യം. ശ്രീലങ്കയ്ക്ക് ആകട്ടെ കോഹ്ലിയും രോഹിത് ശർമ്മയും അടക്കമുളള പ്രധാന താരങ്ങൾ ഇല്ലാതെ എത്തിയ ഇന്ത്യയെ പരാജയപ്പെടുത്തി 1997ന് ശേഷം പരമ്പര നേടാനുളള സുവർണാവസരം കൂടിയാണിത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!