റിഷഭ് പന്ത് ഒരു ഘടകമായിരുന്നു; കളി ജയിച്ചപ്പോഴും റൂട്ടിനെ അലട്ടിയ സങ്കടം
റിഷഭ് പന്ത് ഒരു സെഷന് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ മറ്റൊരു തരത്തില്‍ മാറ്റാന്‍ കഴിയും.
ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയെ 227 റണ്‍സിന് തോല്‍പ്പിച്ച് പരമ്പരയില്‍ മുന്നിലെത്തിയ ഇംഗ്ലീഷ് ടീം രണ്ടാം ഇന്നിങ്സില്‍ മുന്നില്‍ കണ്ട ഭയം മറ്റൊന്നായിരുന്നു. അക്കാര്യം മത്സര ശേഷം ക്യാപ്റ്റന്‍ ജോ റൂട്ട് തുറന്ന് സമ്മതിക്കുകയും ചെയ്തു. റിഷഭ് പന്ത് ആയിരുന്നു അത്.
എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മികച്ച ഒന്നാമിന്നിങ്സ് ലീഡ് നേടിയ ശേഷവും രണ്ടാം ഇന്നിങ്സ് നീട്ടികൊണ്ടുപോകാന്‍ കാരണം റിഷബ് പന്ത് ഘടകമായിരുന്നു എന്നാണ് ജോ റൂട്ട് അഭിപ്രായപ്പെട്ടത്.
അഞ്ചാം ദിനം ജെയിംസ് ആന്‍ഡേഴ്സണും ജാക് ലീച്ചും ചേര്‍ന്ന് ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കി ഇന്ത്യയെ 192 റണ്‍സില്‍ ഒതുക്കിയായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
'റിഷഭ് പന്ത് ഒരു സെഷന് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ മറ്റൊരു തരത്തില്‍ മാറ്റാന്‍ കഴിയും. സ്വയം സമ്മര്ദത്തിലാകാനോ, വിക്കറ്റ് എടുക്കുന്നതിനെ കുറിച്ച് ഉത്കണ്ഠപ്പെടാനോ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല'- ജോ റൂട്ട് പറഞ്ഞു.
'ആ പിച്ചില്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് എടുക്കാന്‍ കഴിയണമെന്ന് ഞാന്‍ വിചാരിച്ചു. അതിനുള്ള വഴികളില്‍ അവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടുണ്ടായിരുന്നു. നമുക്ക് നേരത്തേ തന്നെ കളി ഡിക്ലയര്‍ ചെയ്യാമായിരുന്നു. ഇത് ഇങ്ങനെ ആയതില്‍ എനിക്ക് സന്തോഷമുണ്ട്.'
'ഈ മത്സരത്തില്‍ രണ്ട് ഫല സാധ്യത ഉറപ്പാക്കുക ഞങ്ങളുടെ ലക്ഷ്യമായിരുന്നു. ബൗളര്‍മാര്‍ക്ക് ക്ലേശരഹിതമായ പന്തെറിയാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടിയിരുന്നു. സ്കോര്‍ 400 കടത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. പിന്നീട് അതിവേഗം റണ്‍സ് സമ്പാദിക്കുകയായിരുന്നു തീരുമാനം. ഔട്ട്ഫീല്‍ഡ് വേഗം കൂടുതലായതിനാല്‍ നല്ല സ്കോര്‍ ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു'.
ആദ്യ ഇന്നിങ്സ് റിഷഭ് പന്ത് നേടിയ 91 റണ്‍സ് ആയിരുന്നു റൂട്ടിനെ അലട്ടിയ സങ്കടം. 88 പന്തില്നിന്നായിരുന്ന പിന്തിന്റെ ആ സ്കോര്‍. വാഷിങ്ടണ്‍ സുന്ദര്‍ ആ ഇന്നിങ്സില്‍ 85 റണ്‍സും നേടുകയുണ്ടായി. രണ്ടാമിന്നിങ്സില്‍ രണ്ടുപേര്‍ക്കും ശോഭിക്കാനായില്ല. റിഷഭ് പന്ത് 11 റണ്‍സ് എടുത്തും വാഷിങ്ടണ്‍ സുന്ദര്‍ പൂജ്യത്തിനും പുറത്തായി.
രണ്ടാം ഇന്നിങ്സില്‍ വിരാട് കോഹ്ലിക്കും (72) ശുഭ്മാന്‍ ഗില്ലിനും (50) മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ അല്പമെങ്കിലും താളം കണ്ടെത്താനായത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!