66 വര്‍ഷം മുമ്പുള്ള റെക്കോഡ് ഇംഗ്ലണ്ട് തിരുത്തി; കളി കൈവിട്ടെങ്കിലും ഉജ്വല അച്ചടക്കം!
1955ല്‍ ലാഹോറില്‍ പാകിസ്താനെതിരെ ഇന്ത്യ വഴങ്ങിയ 328 റണ്‍സായിരുന്നു ഇതിന് മുമ്പുള്ള ഉയര്‍ന്ന സ്കോര്‍.
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 329 റണ്‍സ് നല്ല സ്കോര്‍ പടുത്തിയര്ത്തിയപ്പോഴും ഇംഗ്ലണ്ട് ഒരു അസാധാരണ നേട്ടംകൈവരിച്ചു. 66 വര്‍ഷം മുമ്പുള്ള റെക്കോഡ് തിരുത്തി.
ആദ്യ ഇന്നിങ്സില്‍ ഒറ്റ എക്സ്ട്രാ റണ്‍ പോലും വിട്ടുകൊടുക്കാതെ വഴങ്ങിയ ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോഡ് ഇനി ഇംഗ്ലണ്ടിന്റെ പേരിലാകും. 1955ല്‍ ലാഹോറില്‍ പാകിസ്താനെതിരെ ഇന്ത്യ വഴങ്ങിയ 328 റണ്‍സായിരുന്നു ഇതിന് മുമ്പുള്ള ഉയര്‍ന്ന സ്കോര്‍. അതിനോട് ഒന്ന് കൂട്ടിച്ചേര്‍ത്ത് 329 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ എക്സ്ര്ടാ വഴങ്ങാത്ത ടീം ആയി ഇംഗ്ലണ്ട്.

ചെന്നൈ ടെസ്റ്റില്‍ 95.5 ഓവര്‍ ആണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ബൗള്‍ ചെയ്തത്.. 1955ല്‍ ഇന്ത്യ പാകിസ്താനെ പുറത്താക്കിയത് 187.5 ഓവറിലായിരുന്നു. ഇത്രയും ദൈര്‍ഘ്യമേറിയ ഇന്നിങ്സില്‍ പോലും ഒരു എക്സ്ട്ര റണ്‍ വിട്ടുകൊടുത്തില്ല എന്നതാണ് ഇന്ത്യയുടെ പ്രത്യേകത.
Also Read:ഇംഗ്ലണ്ടിന്റെ റൂട്ട് പിഴുത് അശ്വിനും സംഘവും; ഷെയിന്‍ വാണിന്റെ പ്രവചനം പോലുമെത്തിയില്ല
റണ്‍സ് സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്ന പിച്ചില്‍ എക്സ്ട്രാ റണ്‍ വഴങ്ങുകയെന്നത് അങ്ങേയറ്റം അപകടകരമാണ്. അതുകൊണ്ടുതന്നെ ഏറെ അച്ചടക്കത്തോടെയായിരുന്നു ഇംഗ്ലണ്ടിന്റെ ബൗളിങ്. ചിലപ്പോള്‍ മത്സര ഗതി തന്നെ നിശ്ചിയിക്കുന്ന സ്കോര്‍ എകസ്ട്രാ റണ്ണിലൂടെ എതിര്‍ടീമിന് ലഭിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ആ ഘട്ടത്തിലാണ് ഇംഗ്ലണ്ട് ടീമിന്റെ ഈ അച്ചടക്കം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ഒമ്പത് എക്സ്ട്രാ റണ്‍ വഴങ്ങി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!