ഇംഗ്ലണ്ടിന്റെ റൂട്ട് പിഴുത് അശ്വിനും സംഘവും; ഷെയിന്‍ വാണിന്റെ പ്രവചനം പോലുമെത്തിയില്ല
ഇംഗ്ലണ്ടിന്റെ സ്കോര്‍ ബോഡില്‍ ഒരു റണ്‍ പോലും രേഖപ്പെടുത്തും മുമ്പേ റോറി ബേള്സിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഇഷാന്ത് മടക്കി അയച്ചു.
പ്രവചനങ്ങളേക്കാള്‍ വേഗത്തിലായി ചെന്നെ പിച്ചില്‍ ഇംഗ്ലണ്ടിന്റെ ഗതി. സ്പിന്നര്‍മാര്‍ ആഗ്രഹിക്കുന്നതിലേറെ പന്ത് തിരിയുന്ന പിച്ചില്‍ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സില്‍ 134 റണ്‍സിന് പുറത്താക്കി ഇന്ത്യ 195 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആര് അശ്വിനാണ് റൂട്ടിനെയും സംഘത്തെയും കറക്കിയിട്ടത്.
ഇംഗ്ലണ്ട് നിരയില്‍ ബെന്‍സ ഫോക്സാണ് ടോപ് സ്കോറര്‍. അതും 42 റണ്‍സ്. രണ്ടക്കം കാണാന്‍ മറ്റ് മൂന്ന് പേര്‍ക്ക് കൂടി മാത്രമേ കഴിഞ്ഞുള്ളൂ. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ തന്നെ ഇംഗ്ലണ്ടിന് മേല്‍ ഇന്ത്യ പൂര്‍ണ ആധിപത്യം ഉറപ്പിച്ചിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 39 എന്ന നിലയില്‍ വരാനിരിക്കുന്ന വലിയ പതനത്തെ മുഖം നോക്കിയിരിക്കുകയായിരുന്നു ഇംഗ്ലണ്ട്.
സ്പിന്നര്‍മാര്‍ നിറഞ്ഞാടും മുമ്പേ ഇഷാന്ത് ശര്‍മ ആദ്യ പ്രഹരം ഏല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ സ്കോര്‍ ബോഡില്‍ ഒരു റണ്‍ പോലും രേഖപ്പെടുത്തും മുമ്പേ റോറി ബേള്സിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഇഷാന്ത് മടക്കി അയച്ചു. പിന്നെ അശ്വിന് ദൗത്യം ഏറ്റെടുത്തു. ഇഷാന്ത് ശര്‍മയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് എത്രയും വേഗം അവസാനിപ്പിക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. അതില്‍ കോഹ്ലിയും സംഘവും ഉദ്ദേശിച്ചതിലേറെ വേഗത്തില്‍ കാര്യങ്ങള്‍ നടന്നു. ഓസ്ട്രേലിയന്‍ ഇതാഹാസ താരം ഷെയിന്‍ വാണ് പിച്ചിന്റെ സ്വഭാവം വിലയിരുത്തി ഇംഗ്ലണ്ടിന്റെ സ്കോര്‍ 157ല്‍ ഒതുങ്ങുമെന്ന് പ്രവചിച്ചിരുന്നു. അതിനോളം എത്തിയില്ല അവരുടെ സ്കോര്‍. 134 റണ്‍സിന് എല്ലാവരും പുറത്താകുമ്പോള്‍ വാണ് ചിരിച്ചിട്ടുണ്ടാകും.
Also Read: ഷെയിന്‍ വാണിന്റെ പ്രവചനം ശരിയാകുമോ? ഒരു ടീ ബ്രേക്ക് വരെയേ കാത്തിരിക്കേണ്ടതുള്ളൂ
സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ പിച്ചില്‍ ടോസ് നേടിയപ്പോള്‍ തന്നെ ഇന്ത്യ ഏറെക്കുറേ ജയം ഉറപ്പിച്ചമട്ടായിരുന്നു. രോഹിത് ശര്‍മയുടെ സെഞ്ച്വറിയും അജിന്‍കെ രഹാനയുടെ അര്‍ധസെഞ്ച്വറിയും കൂടിയായപ്പോള്‍ ആ ആത്മവിശ്വാസം ഇരട്ടിച്ചു. ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ പിച്ചിന്റെ സ്വഭാവം ആദ്യ ദിവസം തന്നെ അനുകൂലമാക്കിയപ്പോള്‍ മത്സരഫലം പ്രവചിക്കുന്നതിലായി എല്ലാവര്ക്കും താല്പര്യം. ഇന്ത്യ ജയിക്കുമോ എന്നതില്ല, എത്ര വേഗം, ഏത് രീതിയില്‍ ആകും മത്സരം മുന്നോട്ടുപോവുക എന്നതാണ് ചര്‍ച്ച.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!