രഹാനെയുടെ നാവ് പൊന്നായി; രോഹിതിന് ഇത് വണ്‍ഡെ സ്റ്റൈല്‍!
ഒന്നാം ടെസ്റ്റില്‍ ടീം ഇന്ത്യയെ വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ട് അല്ല മുന്നില്‍ എന്ന് ഉറപ്പിച്ചതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങും മുമ്പ് ഉയര്‍ന്ന പ്രധാന ചോദ്യം രോഹിത് ശര്‍മയുടെ ഫോമില്ലായ്മയായിരുന്നു. ചെന്നൈയില്‍ ദയനീയമായി തോറ്റ ടെസ്റ്റില്‍ രോഹിതിന്റെ സ്കോര്‍ ആറും 12ഉം ആയിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും രോഹിത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ അജിന്‍കെ രഹാനെയും ടീം മാനേജുമെന്റും ചെയ്തത്.
രഹാനെ അത് തുറന്നുപറയുകയും ചെയ്തു. രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിലൂടെ രോഹിതിനെ അളക്കരുത് എന്നായിരുന്നു രഹാനെയുടെ ഓര്‍മ്മപ്പെടുത്തല്‍. നിലയുറപ്പിച്ചുകഴിഞ്ഞാല്‍ വലിയ സ്കോര്‍ പടുത്തുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ് രോഹിത് ശര്‍മയെന്നു കൂടി രഹാനെ ഓര്‍മ്മിപ്പിക്കുകയുണ്ടായി.

രോഹിത് ശര്‍മ നമ്മുടെ ടീമിലെ ഏറ്റവും പ്രധാന അംഗമാണ്. ഒന്നോ രണ്ടോ കളിയോ, നാലോ അഞ്ചോ ഇന്നിങ്സുകളോ വച്ച് ഒരു കളിക്കാരനെ വിലയിരുത്തരുത്. ഓസ്ട്രേലിയയില്‍ ടീമിന് വലിയ സംഭാവന നല്കിയ താരമായിരുന്നു രോഹിത്. അദ്ദേഹത്തിന്റെ കളി കാണാനിരിക്കുന്നേയുള്ളൂ.-ഇതായിരുന്നു രണ്ടാം ടെസ്റ്റ് തുടങ്ങും മുമ്പ് രഹാനെയുടെ വാക്കുകള്‍.
FIFTY!@ImRo45 is at it from the word go. Brings up a fine half-century in the 2nd @Paytm #INDvENG Test.
— BCCI (@BCCI) February 13, 2021
Live - https://t.co/Hr7Zk2kjNC #INDvENG pic.twitter.com/Wn4al1vbS7
ആ നാവ് പിഴച്ചില്ല. രണ്ടാം ടെസ്റ്റില്‍ രോഹിത് ഫോം വീണ്ടെടുത്തു. അതും വണ്‍ഡെ സ്റ്റൈലില്‍. ഒന്നാം ടെസ്റ്റില്‍ ടീം ഇന്ത്യയെ വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ട് അല്ല മുന്നില്‍ എന്ന് ഉറപ്പിച്ചതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ തുടക്കത്തില്‍നിന്ന് നഷ്ടമായി മേല്‍ക്കൈ നേടിയ ഇംഗ്ലണ്ടിന് അതിന്റെ ആധിപത്യം തുടര്‍ന്ന് അനുഭവിക്കാന്‍ അവസരം കൊടുക്കാത്ത ഇന്നിങ്സ്. 47 പന്തിലായിരുന്നു രോഹിത്തിന്റെ അര്‍ധശതകം. സ്കോര്‍ 41ല്‍ എത്തിയപ്പോള്‍ സ്ലിപ്പില്‍ ബെന്‍ സ്റ്റോക്കിന്റെ മുന്നിലേക്ക് വന്ന അര്‍ധ അവസരമല്ലാതെ പിഴവ് വരുത്തിയില്ല രോഹിത് ഈ ഇന്നിങ്സില്‍. അത്രമേല്‍ ആധിപത്യം ബൗളര്‍മാരുടെ മേല്‍ അദ്ദേഹം സ്ഥാപിച്ചു. ജയം അനിവാര്യമായ ടെസ്റ്റില്‍ ഒരു വലിയ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് രോഹിതിന്റെ ഈ ഫോം വീണ്ടെടുക്കല്‍ നല്കുന്ന ആത്മവിശ്വാസം വലുതായിരിക്കും.
R.O.H.I.T S.H.A.R.M.A
— BCCI (@BCCI) February 13, 2021
7th Test ???? for the Hitman ????????????????#TeamIndia #INDvENG @Paytm pic.twitter.com/8rzuXaRMpD
താളം കണ്ടെത്തിയ രോഹിതിന് സെഞ്ച്വറിയിലേക്കുള്ള യാത്ര് അനായാസമായിരുന്നു. ഇന്ത്യയുടെ ഹിറ്റ്മാന് അത് എളുപ്പം സ്ാധ്യമാക്കി. സ്വന്തം സ്കോര്‍ 98ല്‍ നില്‍ക്കെ ലെഗ്സൈഡിലേക്ക് പന്ത് തിരിച്ചുവിട്ട് രണ്ട് റണ്‍സ് കൂടി ചേര്‍ത്ത് രോഹിത് കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കി. അത്യുജ്വല തിരിച്ചുവരവ്. കൊവിഡ് കാല നിയന്ത്രണങ്ങള്‍ മാറി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തിയ ആരാധകര്‍ക്ക് ഇതില്പരം എന്ത് വിരുന്നൂട്ടാണ് നല്കാന് കഴിയുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!