ജയിച്ചതും പോരാഞ്ഞ് ഓസീസിനെ ലോകടെസ്റ്റ് ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തേക്കും തള്ളിയിട്ട് ഇന്ത്യ
ഇന്ത്യക്കെതിരായ പരാജയമായതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ ഓസീസിന്റെ ഒന്നാംസ്ഥാനം നഷ്ടപ്പെടുക മാത്രമല്ല മൂന്നാം റാങ്കിലേക്കു പിന്തള്ളപ്പെടുകയും ചെയ്തു.
ആസ്ട്രേലിയയെ കൊമ്പുകുത്തിച്ച് ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയുടെ വൻമുന്നേറ്റം. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ഇന്ത്യ കൈക്കലാക്കിയത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇതോടെ ഇന്ത്യ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
71.7 ശതമാനം പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. അഞ്ചു പരമ്പരകളില്‍ നിന്നും ഇന്ത്യയുടെ ആകെ സമ്പാദ്യം 430 പോയിന്റാണ്. ശതമാനത്തില്‍ മാത്രമല്ല ലഭിച്ച പോയിന്റിലും മുന്നില്‍ ഇന്ത്യ തന്നെയാണ്. ഒമ്പത് ടെസ്റ്റുകളില്‍ ജയിച്ച ഇന്ത്യ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒന്നില്‍ സമനില വഴങ്ങി.
ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളും ഓസ്ട്രേലിയക്കെതിരേ അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റിലും മാത്രമേ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ തോറ്റിട്ടുള്ളൂ. അതേസമയം, ഇന്ത്യക്കെതിരായ പരാജയമായതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ ഓസീസിന്റെ ഒന്നാംസ്ഥാനം നഷ്ടപ്പെടുക മാത്രമല്ല മൂന്നാം റാങ്കിലേക്കു പിന്തള്ളപ്പെടുകയും ചെയ്തു. 70 ശതമാനം പോയിന്റോടെ ന്യൂസിലാന്‍ഡാണ് ഇപ്പോള്‍ രണ്ടാംസ്ഥാനത്തുള്ളത്. ഓസീസിന് 69.2 ശതമാനം പോയിന്റാണുള്ളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!