പന്തിന്റെ നിർബന്ധം, കോഹ്ലിയുടെ വിജയകരമായ റിവ്യൂ; ലഞ്ച് ബ്രേക്ക് വരെ സംഭവബഹുലമായ ഒന്നാം ടെസ്റ്റ്
അംപയര്‍ നോട്ടൗട്ടാണ് വിളിച്ചതെങ്കിലും പന്തിന്റെ നിർബന്ധത്തിനു വഴങ്ങി ഇന്ത്യ ഡിആര്‍എസിന്റെ സഹായം തേടുകയായിരുന്നു.
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലീഷ് നിര. ആദ്യദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിനു 61 റണ്‍സെടുത്തപ്പോൾ ലഞ്ചിനു ശേഷം ഷമിയും മൂന്നാം വിക്കറ്റും സ്വന്തമാക്കി. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ആണ് മറ്റുവിക്കറ്റുകൾ സ്വന്തമാക്കിയത്.
ഇംഗ്ലീഷ് സ്കോര്‍ ബോര്‍ഡില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഇന്ത്യ ആദ്യ പ്രഹരമേല്‍പ്പിച്ചിരുന്നു. ഇന്നിങ്സിലെ അഞ്ചാമത്തെ ബോളില്‍ റോറി ബേണ്‍സിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ക്രോളി-സിബ്ലി ജോടി മികച്ച കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. 42 റണ്‍സ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. എന്നാല്‍ ലഞ്ച് ബ്രേക്കിനു മുമ്പ് രണ്ടാം വിക്കറ്റും വീഴ്ത്തുകയായിരുന്നു.
ഒരു മികച്ച റിവ്യൂ തീരുമാനത്തിലൂടെയായിരുന്നു ഇന്ത്യ രണ്ടാം വിക്കറ്റ് നേടിയത്. ക്രോളിയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ പാഡിലും തട്ടിയ ശേഷം റിഷഭ് ക്യാച്ച് ചെയ്യുകയായിരുന്നു. അംപയര്‍ നോട്ടൗട്ടാണ് വിളിച്ചതെങ്കിലും പന്തിന്റെ നിർബന്ധത്തിനു വഴങ്ങി ഇന്ത്യ ഡിആര്‍എസിന്റെ സഹായം തേടുകയായിരുന്നു.
നേരത്തെ രണ്ടു സര്‍പ്രൈസ് തീരുമാനങ്ങളുമായിട്ടാണ് ഇന്ത്യ പ്ലെയിങ് ഇലവന് പ്രഖ്യാപിച്ചത്. ഇഷാന്ത് ശര്‍മ, ആര് അശ്വിന് എന്നിവരെ പുറത്തിരുത്തിയ ഇന്ത്യ പകരം ശര്‍ദ്ദുല്‍ ഠാക്കൂര്‍,മുഹമ്മദ് സിറാജ് എന്നിവരെ കളിപ്പിക്കുകയായിരുന്നു. നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. രോഹിത് ശര്‍മയ്ക്കൊപ്പം കെഎല്‍ രാഹുലാണ് ഓപ്പണർ റോളിൽ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!