അന്നയും ദസ്തയെവ്സ്കിയും: വീണ്ടും പെരുമ്പടവം കണ്ടുമുട്ടിയപ്പോൾ
'ഒരു സങ്കീർത്തനം പോലെ' എഴുതി ഏകദേശം മുപ്പത് വർഷങ്ങൾ അടുക്കുമ്പോഴാണ് നോവലിന്റെ സ്രഷ്ടാവായ പെരുമ്പടവം ശ്രീധരന് റഷ്യ സന്ദർശിക്കാനുള്ള അവസരം ലഭിക്കുന്നത്. വായിച്ചറിഞ്ഞ സെന്റ് പീറ്റേഴ്സ് ബർഗിലെ ദസ്തയേവ്സ്കിയെയാണ് അദ്ദേഹം നോവലിൽ അവതരിപ്പിച്ചത്. അക്കാലത്ത് പെരുമ്പടവം തീർത്തും സാങ്കൽപ്പികമായി മാത്രമാണ് റഷ്യയെ കണ്ടത്.
പന്ത്രണ്ട് വർഷത്തിനുള്ളിൽ ഒരുലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ്, സാഹിത്യ ലോകത്തിന് ഏറെ സുപരിചതമായ നോവലാണ് 'ഒരു സങ്കീർത്തനം പോലെ'. വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഈ നോവൽ എഴുതി ഏകദേശം മുപ്പത് വർഷങ്ങൾ അടുക്കുമ്പോഴാണ് നോവലിന്റെ സ്രഷ്ടാവായ പെരുമ്പടവം ശ്രീധരന് റഷ്യ സന്ദർശിക്കാനുള്ള അവസരം ലഭിക്കുന്നത്. വായിച്ചറിഞ്ഞ സെന്റ് പീറ്റേഴ്സ് ബർഗിലെ ദസ്തയേവ്സ്കിയെയാണ് അദ്ദേഹം നോവലിൽ അവതരിപ്പിച്ചത്. അക്കാലത്ത് പെരുമ്പടവം തീർത്തും സാങ്കൽപ്പികമായി മാത്രമാണ് റഷ്യയെ കണ്ടത്.

അദ്ദേഹത്തിന്റെ റഷ്യയിലേക്കുള്ള യാത്രയാണ് 'In Return Just A Book' എന്ന ഡോക്യുഫിക്ഷൻ സംസാരിക്കുന്നു. പ്രമുഖ എഴുത്തുകാരന് പോള്‍ സക്കറിയ തിരക്കഥയും സംഭാഷണവും രചിച്ച് അദ്ദേഹം തന്നെയാണ് ചിത്രത്തിന് പശ്ചാത്തല ശബ്ദവും നല്കിയിരിക്കുന്നു. പെരുമ്പടവത്തിന്റെ റഷ്യൻ യാത്ര ഡോക്യുഫിക്ഷനാക്കാമെന്നുള്ള ആശയം മുന്നോട്ട് വയ്ക്കുന്നത് സക്കറിയയായിരുന്നു. ഷൈനി ജേക്കബ് ബെഞ്ചമിനാണ് 'In Return Just A Book' സംവിധാനം ചെയ്തിരിക്കുന്നത്.
മികച്ച ഡോക്യുഫിക്ഷനുള്ള ദേശീയ അവാർഡ് ലഭിച്ച 'In Return Just A Book' റഷ്യയിലും കേരളത്തിലുമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇതുവരെ റഷ്യ കണ്ടിട്ടില്ലാത്ത പെരുമ്പടവം ശ്രീധരനെ റഷ്യ കാണിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിന്റെ ഡയറക്ടർ രതീഷ് സി.നായരാണ്.

രതീഷ് നായരുടെ സുഹൃത്തായ ഡോ. ചെറിയാൻ ആണ് റഷ്യയിലെ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്തത്. 1993ല്‍ ഒരു സങ്കീര്‍ത്തനം പോലെ എഴുതി പൂര്‍ത്തീകരിച്ച പെരുമ്പടവം ഗ്രാമത്തില്‍നിന്നും അവിടുത്തെ വീട്ടില്‍നിന്നുമാണ് ' In Return Just A Book' ആരംഭിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ചവരെല്ലാം തിയേറ്റർ ആര്‍ട്ടിസ്റ്റുകളാണ്. റിയാലിറ്റിയും നോവലും ഇടകലർത്തിയാണ് ഈ ഡോക്യുഫിക്ഷന് രൂപം നൽകിയിരിക്കുന്നത്.
ഒക്സാന കർമിഷിന എന്ന നടിയാണ് അന്നയായി വേഷമിട്ടത്. വ്ളാദിമിർ പോസ്നിക്കോവ് എന്ന നാടകനടനാണ് ദസ്തയേവ്സ്കിയായി അഭിനയിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് കെ.ജി.ജയൻ ആണ്. സക്കറിയ എഴുതിയ സ്ക്രിപ്റ്റിലെ ചില സ്ഥലങ്ങളും ചില സീനുകളും ബജറ്റിലെ സാമ്പത്തികപ്രശ്നങ്ങൾ കാരണം മറ്റൊരു രീതിയിൽ ചിത്രീകരിക്കേണ്ടി വന്നതായ് ഷൈനി ജേക്കബ് ബെഞ്ചമിൻ പറഞ്ഞു. പരിമിതകൾക്കിടയിൽ നിന്നുമാണ് ഈ ഡോക്യൂഫിക്ഷൻ ഷൈനി ജേക്കബും ടീമും ഒരുക്കിയിരിക്കുന്നത്.
(ചിത്രം നിങ്ങൾക്ക് ഈ യൂട്യൂബ് ലിങ്കിലൂടെ കാണാം.)
എന്നാൽ ഈ ഡോക്യൂഫിക്ഷൻ വേണ്ട രീതിയിൽ ഐ.എഫ്.എഫ്.കെയിലും സ്റ്റേറ്റ് അവാർഡിന്റെ സമയത്തും പരിഗണിച്ചില്ല എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സക്കറിയ ഏഷ്യാവില്ലിനോട് പറഞ്ഞു.
ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ഇത്തരത്തിലൊരു ഡോക്യൂഫിക്ഷൻ പ്രേക്ഷകരിലേക്ക് എത്തിയതെന്നും എന്നാൽ ഇന്നും ഡോക്യൂഫിക്ഷനുകൾ വേണ്ട രീതിയിൽ കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ലെന്നും ഷൈനി ഏഷ്യാവില്ലിനോട് പറഞ്ഞു. കണ്ണുകൾക്ക് ദൃശ്യവിരിയുന്നൊരുക്കുന്ന കാഴ്ചാനുഭവം തന്നെയാണ് ' In Return Just A Book'.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!