ഗ്വാർഡിയോള വന്നാലും ഇന്ത്യൻ ടീമിനെ കൊണ്ട് ഒന്നും ചെയ്യാനാകില്ല, ഐഎസ്എല്ലിന്റെ പോരായ്മകൾ ടീമിനെ ബാധിച്ചു: സ്റ്റിമാച്ച്
ഇന്ത്യയുടെ പ്രഥമ ഫുട്ബോൾ ലീഗായി പ്രോമോട് ചെയ്യപ്പെട്ട ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോരായ്മകളും താരങ്ങളുടെ മികവില്ലായ്മയ്ക്ക് കാരണമാകുന്നതായി സ്റ്റിമാച്ച് കുറ്റപ്പെടുത്തി.
ഖത്തർ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രകടനത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് പരിശീലകൻ ഇങ്ങോട് സ്റ്റിമാച്ച്. ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ പരിശീലകരെ പേരെടുത്ത് പറഞ്ഞാണ് സ്റ്റിമാച്ച് തന്റെ ഭാഗം ന്യായീകരിച്ചത്.
സാക്ഷാൽ യൂർഗൻ ക്ളോപ്പും ജോസെ മൊറീഞ്ഞോയും പരിശീലകനായി വന്നാൽ പോലും താൻ ചെയ്തതിൽ കൂടുതലായി ഒന്നും ഇന്ത്യൻ ടീമിൽ ചെയ്യാനില്ലെന്ന് ഇഗോർ സ്റ്റിമാച്ച് പറഞ്ഞു. "എന്നെ വേണമെങ്കിൽ പുറത്താക്കാം പക്ഷെ ഗ്വാർഡിയോളയും മൊറീനോയും വിചാരിച്ചാൽ പോലും ഇതിലും കൂടുതൽ ഒന്നും ചെയ്യാനില്ല," ഗോൾ.കോമിന് നൽകിയ അഭിമുഖത്തിൽ ക്രൊയേഷ്യക്കാരനായ പരിശീലകൻ പറഞ്ഞു.
ഏഷ്യൻ കപ്പിനായുള്ള യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാൻ ഇന്ത്യക്ക് സാധിച്ചെങ്കിലും, ടീമിന്റെ പ്രകടനത്തിൽ ഭൂരിപക്ഷം ആരാധകർക്കും തൃപ്തിയുണ്ടായിരുന്നില്ല. മേയിൽ ദേശീയ പരിശീലകനായുള്ള കരാർ തീർന്ന സ്റ്റിമാച്ചിന് എ ഐ എഫ് എഫ് സെപ്തംബർ വരെ കരാർ നീട്ടികൊടുത്തിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ട് കൂടി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം.
എന്നാൽ ഖത്തറിൽ നടന്ന യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. ഇതിനാൽ തന്നെ സ്റ്റിമാച്ചിന് എ ഐ എഫ് എഫ് ഇനിയും കരാർ നീട്ടി കൊടുക്കുമോ എന്ന് സംശയമാണ്. ഇന്ത്യയുടെ പ്രഥമ ഫുട്ബോൾ ലീഗായി പ്രോമോട് ചെയ്യപ്പെട്ട ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോരായ്മകളും താരങ്ങളുടെ മികവില്ലായ്മയ്ക്ക് കാരണമാകുന്നതായി സ്റ്റിമാച്ച് കുറ്റപ്പെടുത്തി.
"ആരാധകർക്ക് എപ്പോഴും കൂടുതൽ വേണം. ഐഎസ്എല്ലിൽ വലിയ മത്സരമില്ല എന്നതിനാലാണ് മികച്ച റാങ്കിങ്ങുള്ള ടീമുകളുമായി കളിക്കാമെന്ന് നമ്മൾ തീരുമാനിച്ചത്. അത് അവരെ സമ്മർദ്ദത്തിലാക്കും. ഞാൻ പറയുന്നതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട. റെലഗേഷനില്ലാത്തതിനാൽ (ഐഎസ്എലിൽ) ഖത്തർ, ഒമാൻ,യുഎഇ, സിറിയ തുടങ്ങിയ മെച്ചപ്പെട്ട റാങ്കുള്ള ടീമുകളുമായി കളിക്കുന്നത് ഏറെ വ്യത്യസ്തമാണ്," സ്റ്റിമാച്ച് പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്ത്യൻ ഫുട്ബോൾ പരിശീലകനെക്കുറിച്ച് അറിയേണ്ടതെല്ലാം
ആരാണ് ജോബി ജസ്റ്റിൻ ?
ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശ
ലോകകപ്പ് യോഗ്യതതേടി 'പുതിയ ഇന്ത്യ'