നമ്മുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ ശമ്പളവിവാദത്തിൽ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വലിയ ശമ്പളം വാങ്ങുന്നുണ്ടെങ്കിലും അതിൽ പകുതിയിൽ കൂടുതൽ നികുതിയായി തിരികെ നൽകുന്നുണ്ടെന്നാണ് രാംനാഥ് കോവിന്ദ് ഉത്തർപ്രദേശിലെ തന്റെ ജന്മനാട്ടിൽ നടന്ന ജൽ അഭിനന്ദന് സമാരോഹിൽ എന്ന പരിപാടിയിൽ പറഞ്ഞത്.
സിനിമാതാരങ്ങളുടെ പ്രതിഫലം പോലെ തന്നെ ആളുകൾ അറിയാൻ ആഗ്രഹിക്കുന്നതാണ് നമ്മുടെ രാഷ്ട്രപതിയുടെയും മന്ത്രിമാരുടെയും ഗവർണർമാരുടെയുമൊക്കെ ശമ്പളത്തിന്റെ വിവരങ്ങൾ. ഓരോ മന്ത്രിമാർക്കും എത്ര രൂപ ശമ്പളയിനത്തിൽ ലഭിക്കുന്നുണ്ടെന്നും അതിൽ എത്രയാണ് നികുതി അടക്കേണ്ടതെന്നുമൊക്കെ കൃത്യമായി തീരുമാനിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ ഏറ്റവുമധികം ശമ്പളം രാഷ്ട്രപതിക്കാണ്.
പ്രതിമാസം അഞ്ചുലക്ഷം രൂപ, ഇതിന് പുറമെ ഔദ്യോഗിക വസതി അടക്കമുളള മറ്റ് നിരവധി ആനുകൂല്യങ്ങളുമുണ്ട്. ശമ്പളത്തിന്റെ കാര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം വിവിധ തരം ചർച്ചകളും അരങ്ങേറാറുണ്ട്. നമ്മുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ ശമ്പളവിവാദത്തിൽ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വലിയ ശമ്പളം വാങ്ങുന്നുണ്ടെങ്കിലും അതിൽ പകുതിയിൽ കൂടുതൽ നികുതിയായി തിരികെ നൽകുന്നുണ്ടെന്നാണ് രാംനാഥ് കോവിന്ദ് ഉത്തർപ്രദേശിലെ തന്റെ ജന്മനാട്ടിൽ നടന്ന ജൽ അഭിനന്ദന് സമാരോഹിൽ എന്ന പരിപാടിയിൽ പറഞ്ഞത്.
അഞ്ചു ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ മാസ ശമ്പളം. അതിൽ രണ്ടേ മുക്കാൽ ലക്ഷം രൂപയും നികുതിയായി തന്നെ നൽകുന്നുണ്ട്. നല്ല പദവിയിൽ ഇരിക്കുന്നൊരു അധ്യാപകന് രാഷ്ട്രപതിയെക്കാൾ കൂടുതൽ ശമ്പളം മിച്ചം പിടിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ശമ്പളത്തിന് പുറമെ വിവിധ ആനുകൂല്യങ്ങളും റിട്ടയർമെന്റ് പരിരക്ഷയും രാഷ്ട്രപതിക്കുണ്ട്. അതേസമയം ചട്ടപ്രകാരം, രാഷ്ട്രപതിയുടെ ശമ്പളം നികുതിരഹിതവുമാണ്. ഉപരാഷ്ട്രപതിക്കും വിവിധ ആനുകൂല്യങ്ങൾക്ക് പുറമെ നാല് ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നുണ്ട്. സംസ്ഥാന ഗവർണർമാർക്ക് മൂന്നരലക്ഷം രൂപയും പ്രധാനമന്ത്രിക്ക് ആനുകൂല്യങ്ങൾക്ക് പുറമെ രണ്ട് ലക്ഷം രൂപയുമാണ് ശമ്പളമായി ലഭിക്കുന്നത്. രാജ്യസഭാ എംപിമാർക്ക് മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ ഒരുലക്ഷം രൂപ ശമ്പളമുണ്ട്. കൊവിഡ് വ്യാപനം മുൻനിർത്തി കഴിഞ്ഞവർഷം രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, എംപിമാർ എന്നിവർ തങ്ങളുടെ ശമ്പളത്തിൽ മുപ്പത് ശതമാനം കുറവ് വരുത്തിയിരുന്നു.
കൊവിഡും ലോക്ക് ഡൗണും കാരണം ജോലിയില്ലാതായതിനാല്‍ നികുതി അടക്കാന്‍ വൈകിയെന്ന് ബോളിവുഡ് താരം കങ്കണ റണാവത്തും അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ഇതുവരെ അടക്കാന്‍ സാധിച്ചത്. ആദ്യമായാണ് നികുതി അടക്കാന്‍ വൈകുന്നത്. ഇനി പലിശ കൊടുക്കേണ്ടി വരും. വരുമാനത്തിന്റെ 45%വും നികുതിയായി നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ നടിമാരില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്നത് താനാണെന്നും കങ്കണ അവകാശപ്പെട്ടിരുന്നു.
President Ram Nath #Kovind Tells How Much He Gets Paid Monthly and How Much Income #Tax Is Deducted
— Sandeep Seth (@sandipseth) June 28, 2021
'I get #salary of 5 lakhs per month, out of which 2,75,000 goes to tax, a teacher has more savings than us', said President Ram Nath Kovind. pic.twitter.com/B2V7X2CLro
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പരീക്ഷ മാറ്റത്തിന് പിഎസ്സി ഒരുങ്ങുന്നു; നിര്‍ദേശങ്ങള്‍ ഇങ്ങനെ
ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ്, നല്‍കുന്നത് സര്‍ക്കാര്‍ കമ്പനി!
ബൂസ്റ്റര്‍4: ഇത്തവണ കേന്ദ്രത്തിന്റെ ഇളവ് കോര്‍പ്പറേറ്റുകള്‍ക്ക്
പക്ഷികള്‍ പാടാത്ത നാടുകള്‍