ഇങ്ങനെയൊരു ഇന്ത്യൻ പേസ് നിരയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട പേസർമാരെ വാഴ്ത്തി ഇൻസമാം
മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ നാലുവിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാമത്തെ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകളാണ് പിഴുതത്.
ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടിനെ രണ്ട് ഇന്നിങ്സിലും ഓൾ ഔട്ടാക്കിയ ഇന്ത്യൻ പേസ് ബൗളർമാരെ അഭിനന്ദിച്ച് പാക് മുൻ നായകൻ കൂടിയായ ഇൻസമാം ഉൾ ഹഖ്. മത്സരത്തിൽ ഇന്ത്യ ആധിപത്യം നേടിയതിന് കാരണം പേസർമാരെന്ന് വിശദീകരിച്ച ഇൻസമാം ജസ്പ്രീത് ബുമ്ര അടക്കം എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. തന്റെ യു ട്യൂബ് ചാനലിലെ പുതിയ വീഡിയോയിലൂടെ ആയിരുന്നു ഇൻസമാമിന്റെ വാക്കുകൾ.
പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ സെഷനിൽ തന്നെ ടീം ഇന്ത്യ താളം കണ്ടെത്തിക്കഴിഞ്ഞു. മികച്ച ബൗളിങ്ങിലൂടെ ഇംഗ്ലണ്ടിനെ ബാക്ക് ഫൂട്ടിലാക്കാൻ പേസർമാർക്ക് സാധിച്ചു. വിദേശ പിച്ചുകളിൽ സാധാരണ ഉപഭൂഖണ്ഡത്തിലെ ബൗളർമാർ പലപ്പോഴും ബുദ്ധിമുട്ടാറാണ് പതിവ്. എന്നാൽ ട്രെന്റ് ബ്രിഡ്ജിൽ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ഇന്ത്യൻ ബൗളർമാർ തളർത്തിക്കളഞ്ഞു. ആദ്യ ഇന്നിങ്സിൽ ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി. അർദ്ധ സെഞ്ചുറി നേടിയെങ്കിലും ജോ റൂട്ടിനെ വിഷമിപ്പിക്കുന്നതായിരുന്നു ബുംറയുടെയും ഷമിയുടെയും പന്തുകൾ.
മുൻപും ഇന്ത്യയ്ക്ക് മികച്ച ഫാസ്റ്റ് ബൗളർമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴുളള പേസർമാരാണ് ആക്രമണോത്സുക ബൗളിങ് കാഴ്ച വെക്കുന്നത്. ഇത്തരത്തിലുളള പേസർമാർ ഉണ്ടെങ്കിൽ മികച്ച പ്രകടനങ്ങൾ തീർച്ചയായും ഉണ്ടാകും. ബുംറയ്ക്ക് പുറമെ മുഹമ്മദ് ഷമി, സിറാജ് എന്നിവരും മിടുക്കരാണ്. ഇത്തരമൊരു ഇന്ത്യൻ പേസ് ബൗളിങ് നിരയെ ഞാനിത് വരെ കണ്ടിട്ടില്ല.
മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ നാലുവിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാമത്തെ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകളാണ് പിഴുതത്. രണ്ട് ഇന്നിങ്സുകളിലുമായി ഷമി നാലും സിറാജ് മൂന്നും ഷർദൂൽ താക്കൂർ നാലും വിക്കറ്റുകൾ നേടി. ഒരു ദിവസം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കാൻ 157 റൺസ് മതി. ഒൻപത് വിക്കറ്റുകളും അവശേഷിക്കുന്നുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഒരു ഓവറിൽ 22 റൺസ്, രണ്ടാം സ്പെല്ലിൽ കളി തിരിച്ചു, ഒടുവിൽ നാല് വിക്കറ്റ് നേട്ടം; പ്രസിദ്ധിനെ അഭിനന്ദിച്ച് മഗ്രാത്ത്
തുടർച്ചയായി നാല് ഇന്നിങ്സുകളിൽ 50ന് മുകളിൽ റൺസ്, കോഹ്ലിക്ക് ഇത് പുതുമയല്ല
തുടര്ച്ചയായി നാല് അർദ്ധസെഞ്ചുറി; ഐസിസി ഏകദിന റാങ്കിങ്ങിൽ കോഹ്ലി ഒന്നാമത്, ട്വന്റിയിൽ നാലാമത്
ഇൻസമാം പറയുന്നു; ആരും വിശ്വസിക്കണമെന്നില്ല, ഇന്ത്യയുടെ പക്കൽ അങ്ങനെ ഒരു യന്ത്രമുണ്ട്!