ബുധനാഴ്ച്ച ബെംഗളൂരു എഫ്സിയെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ വിജയഗോൾ നേടിയും രാഹുൽ കളിക്കളത്തിൽ മറുപടി പറഞ്ഞു.
ഇന്ത്യൻ ഫുട്ബോളിന് കേരളം നൽകിയ എക്കാലത്തെയും വലിയ സംഭാവനയാണ് അയനിവളപ്പിൽ മണി വിജയൻ അഥവാ ഐഎം വിജയൻ. പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചിട്ട് ഒരു വ്യാഴവട്ടത്തിലേറെ കാലം ആയെങ്കിലും ഐഎം വിജയൻറെ വാക്കുകളെ ഇന്നും മലയാളി അതെ ആവേശത്തോടെയാണ് കേൾക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിലെ മലയാളിതാരം രാഹുൽ കെപിക്കെതിരെ വിജയൻ നടത്തിയ പ്രസ്താവന അതുകൊണ്ട് തന്നെ വാർത്തകളിലും നിറഞ്ഞിരുന്നു. ഒഡീഷ എഫ്സിക്കെതിരെ ഏറ്റ പരാജയത്തിന് ശേഷമാണ് രാഹുലിനെ വിജയൻ പരോക്ഷമായി വിമർശിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾ ഒഡീഷയുടെ ജെറിയെ കണ്ടുപഠിക്കണം. എത്ര പക്വതയോടെയാണ് ആ പയ്യൻ കളത്തിൽ നിറയുന്നതും സീനിയർ താരങ്ങളെ പിന്തുണയ്ക്കുന്നതും. ടീമിന്റെ ലക്ഷ്യം നിറവേറ്റാൻ പോന്ന അത്തരം പ്രകടനങ്ങളാണു യുവതാരങ്ങളിൽ നിന്നു പരിശീലകരും ആരാധകരും പ്രതീക്ഷിക്കുന്നത്. ഗ്രൗണ്ടിൽ കുറെ ഓടിനടക്കുന്നതോ പന്ത് ഡ്രിബ്ൾ ചെയ്യുന്നതോ ഹെയർ സ്റ്റൈൽ പരിഷ്കരിക്കുന്നതോ ഒന്നുമല്ല ഫുട്ബോളെന്ന് ഇനിയെങ്കിലും നമ്മുടെ താരങ്ങൾ മനസിലാക്കേണ്ടിയിരിക്കുന്നു എന്നാണ് മനോരമ ഓൺലൈനിനോട് മുൻ ഇന്ത്യൻ താരം പറഞ്ഞത്.
എന്നാൽ തന്റെ നാട്ടുകാരൻ കൂടിയായ വിജയൻറെ വിമർശനത്തെ ഏറെ നയതന്ത്രപരമായാണ് രാഹുൽ കെപി നേരിട്ടത്. "ഓരോരുത്തരും എന്താണ് പറയുന്നത് എന്നത് അവർ തന്നെ തീരുമാനിക്കുന്ന കാര്യമാണ്. ഇതിൽ ഞാനൊന്നും പ്രതികരിക്കുന്നില്ല," രാഹുൽ കെപി പറഞ്ഞതായി ദ് ഗോൾ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച്ച ബെംഗളൂരു എഫ്സിയെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ വിജയഗോൾ നേടിയും രാഹുൽ കളിക്കളത്തിൽ മറുപടി പറഞ്ഞു. സീസണിലെ പത്ത് മത്സരങ്ങളിൽ നിന്നായി രണ്ട് ഗോളുകളാണ് ഇരുപതുകാരനായ വിങ്ങർ നേടിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!