ഇനിയും വാക്സിൻ സ്ലോട്ട് കിട്ടിയില്ലേ? ബുക്കിങ്ങിന് ഒരു എളുപ്പ വഴി അറിയാം
കൂടുതൽ വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ മാത്രം കാണിക്കുമ്പോൾ, ഈ വെബ്സൈറ്റ് അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് പ്രത്യേകത.
കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ട് നാളുകളായിട്ടും സ്ലോട്ട് കിട്ടാത്തവർക്ക് സഹായകരമായി പുതിയ വെബ്സൈറ്റ്. കേരള പൊലീസും സൈബർ ഡോമും MashupStack ഉം ചേർന്ന് വികസിപ്പിച്ചെടുത്ത vaccinefind.in എന്ന വെബ്സൈറ്റാണ് സഹായവുമായി എത്തുന്നത്. മലയാളം അടക്കം 11 ഭാഷകളിൽ ലഭ്യമായ ഈ വെബ്സൈറ്റിലൂടെ വളരെ എളുപ്പത്തിൽ ഒഴിവുളള സ്ലോട്ടുകൾ കണ്ടെത്താൻ കഴിയും. ലാപ്പിലും മൊബൈലിലും ഒരുപോലെ സഹായകരമായ ഈ സൈറ്റിലൂടെ എളുപ്പത്തിൽ ബുക്ക് ചെയ്യാനും സാധിക്കും.
കൂടുതൽ വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ മാത്രം കാണിക്കുമ്പോൾ, ഈ വെബ്സൈറ്റ് അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് പ്രത്യേകത. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.
വാക്സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു. അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും എന്നതാണ് മറ്റൊരു പ്രത്യേകത.
ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്സിൻ സ്ലോട്ട് ലഭ്യമാണോ എന്നതും നമുക്ക് അറിയാൻ സാധിക്കും. നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്സിൻ തിരച്ചിൽ ആയാസരഹിതമാകുന്നു. എളുപ്പത്തിൽ സ്ലോട്ടുകൾ കണ്ടെത്താനായി 40 + ഫിൽട്ടറും, ഡോസ് 1 , ഡോസ് 2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്. പിൻകോഡ് നൽകി സ്ലോട്ട് തപ്പുന്നതിലും നല്ലത് ജില്ലാ അടിസ്ഥാനത്തിൽ നോക്കുന്നതായിരിക്കും. കാരണം പിൻകോഡിൽ അതാത് സ്ഥലത്തെ വാക്സിനേഷൻ സെന്ററുകൾ മാത്രമേ കാണുകയുളളൂ. ജില്ല നൽകി നോക്കിയാൽ പിൻകോഡിന് വെളിയിലുളള മറ്റ് സ്ഥലത്തെ സ്ലോട്ടുകൾ കാണാം. നമ്മുടെ സമീപ പ്രദേശം അല്ലെങ്കിലും വാക്സിൻ ലഭിക്കാനുളള കൂടുതൽ സാധ്യത ജില്ലാ തലത്തിലുളള തിരച്ചിലിലാണ്.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ് രോഗികളുടെ ഫോണ്‍ ചോര്‍ത്തല്‍: പൊലീസിനെതിരെ ചെന്നിത്തല ഹൈക്കോടതിയില്‍, നീക്കം കത്തിന് പിന്നാലെ
കൊവിഡ് രണ്ടാം തരംഗം ഗുരുതരമാകുന്നു, രാജ്യത്തെ കണക്കുകളിൽ റെക്കോഡ് വർധന
രജിസ്ട്രേഷൻ നടത്താതെ ചെന്നാൽ വാക്സിൻ ലഭിക്കുമോ? സർക്കാർ മാർഗനിർദേശങ്ങൾ ഇങ്ങനെ
കൊവിഡ് വാക്സിൻ സർട്ടിഫിക്കെറ്റിലെ തെറ്റ് തിരുത്തുന്നത് എങ്ങനെ ? അറിയാം