കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുളള 'My Gov Corona help desk ' സംവിധാനത്തിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പില്‍ എത്തുന്നത്.
സംസ്ഥാനത്ത് കടകളിലും ബാങ്കുകളിലും പോകുന്നതിന് മൂന്ന് തരത്തിലുളള സർട്ടഫിക്കെറ്റുകൾ സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തതിന്റെ സർട്ടിഫിക്കെറ്റ്, 72 മണിക്കൂറിനുളളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കെറ്റ് ഉളളവർ, ഒരു മാസം മുൻപ് കൊവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കെറ്റ് ഉളളവർ എന്നിങ്ങനെ മൂന്ന് വിഭാഗം ആളുകൾക്ക് ആയിരിക്കും കടകളിൽ പ്രവേശനം എന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇതോടെ ഒന്നാംഡോസ് എടുത്തവർ അടക്കം സർട്ടിഫിക്കെറ്റിനായി ഓട്ടമാണ്.
ഇപ്പോൾ ഇതാ വാട്സാപ്പ് വഴിയും കൊവിഡ് വാക്സിൻ സർട്ടിഫിക്കെറ്റ് ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുളള 'My Gov Corona help desk ' സംവിധാനത്തിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പില്‍ എത്തുന്നത്. വാക്സിന് എടുക്കാനായി കൊവിന്‍ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വഴിയാണ് ഈ സേവനം ലഭിക്കുന്നത്.
ഇതിനായി ആദ്യം 9013151515 എന്ന നമ്പര്‍ സേവ് ചെയ്യുക. തുടർന്ന് കൊവിൻ പോർട്ടലില്‍ രജിസ്റ്റർ ചെയ്ത നിങ്ങളുടെ നമ്പരിൽ നിന്നും ഈ നമ്പരിലേക്ക് download certificate എന്ന് മെസേജ് അയക്കുക. അന്നേരം ലഭിക്കുന്ന ഒടിപി വാട്സാപ്പ് മെസേജായി തന്നെ നൽകുക. തുടർന്ന് കൊവിന്നിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ മറുപടിയായി ലഭിക്കും. നിങ്ങളുടെ പേരിന് നേരെയുളള നമ്പർ ടൈപ്പ് ചെയ്താൽ സർട്ടിഫിക്കെറ്റ് പിഡിഎഫ് ആയി ലഭിക്കുകയും സൂക്ഷിച്ച് വെക്കുകയും ചെയ്യാം.
ലഭിച്ച സർട്ടിഫിക്കറ്റിൽ തെറ്റുകൾ ഉണ്ടെങ്കിൽ നമുക്ക് തന്നെ വെബ്സൈറ്റിലൂടെ തിരുത്താം. ഇതിനുളള സൗകര്യം കൊവിൻ പോർട്ടലിൽ നേരത്തെ ക്രമീകരിച്ചിട്ടുണ്ട്. പേര്, ജനനതീയതി, ജെൻഡർ എന്നിവയാണ് സർട്ടിഫിക്കറ്റിലുണ്ടാകുക. അതിൽ തെറ്റുകൾ കടന്ന് കൂടിയെങ്കിൽ കൊവിൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്താം. ഒരു തവണ മാത്രമാണ് തെറ്റുതിരുത്താൻ അവസരം ലഭിക്കുക. കൊവിൻ പോർട്ടലിൽ 'Raise an Issue' എന്ന മെനുവിലുടെയാണ് തെറ്റുതിരുത്താൻ കഴിയുക. മൊബൈൽ നമ്പറും രഹസ്യകോഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് തെറ്റ് തിരുത്താൻ കഴിയുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!