എന്തുകൊണ്ട് ആപ്പിളിന് കടിച്ച ആപ്പിള്‍ ലോഗോ വന്നു?
ലോകം മുഴുവന്‍ ഖ്യാതി കേട്ട ഒരു കമ്പനി ഉണ്ടെങ്കില്‍ അത് ആപ്പിള്‍ ആയിരിക്കും. പകുതി കടിച്ച ആപ്പിളിന്റെ ചിത്രമുള്ള അവരുടെ ലോഗോയും കമ്പനിക്ക് ഒപ്പം പ്രശസ്തമാണ്. എങ്ങനെയാണ് ആപ്പിള്‍ കമ്പനിയുടെ ലോഗോ പകുതി കടിച്ച ആപ്പിള്‍ ആയതെന്ന് നോക്കാം
പല ബ്രാന്റുകളുടേയും ലോഗോ ഡിസൈന്‍ കണ്ടാല്‍ പലപ്പോഴും നമ്മള് ആലോചിക്കും എങ്ങനെയാണ് ഈ ഡിസൈനില്‍ എത്തിപ്പെട്ടതെന്ന്? ആരാണ് ഇത് ഡിസൈന്‍ ചെയ്തത്? എങ്ങനെ ഈ പേരിട്ടു എന്നൊക്കെ. ഇലക്ട്രോണിക്ക് ഡിവൈസുകളില്‍ പ്രീമിയം ബ്രാന്റായ ആപ്പിള്‍ കമ്പനിക്ക് എങ്ങനെയാണ് 'ആപ്പിള്‍' എന്ന് പേര് വന്നതെന്നും എന്തുകൊണ്ടാണ് പാതി കടിച്ച ആപ്പിള്‍ ലോഗോ നിശ്ചയിച്ചതെന്നും നാം ചിലപ്പോള്‍ ആലോചിച്ചു കാണും.

എങ്ങനെയാണ് നിലവിലെ ലോഗോയിലേക്ക് എത്തിയത്?
നിലവിലെ ലോഗോ ഡിസൈന്‍ ചെയ്തത് റോബ് ജനോഫ് (Rob Janoff) എന്ന ഗ്രാഫിക്സ് ഡിസൈനറാണ്. എന്തുകൊണ്ട് കടിച്ച ആപ്പിള്‍ തിരഞ്ഞെടുത്തു എന്നാല്‍, കടിക്കാത്ത ആപ്പിള്‍ ആയിരുന്നെങ്കില്‍ ആപ്പിള്‍ ഉള്ള ലോഗോ ചെറുതായിട്ട് പ്രിന്റ് ചെയ്യുമ്പോള്‍ അത് ആപ്പിള്‍ ആണോ ചെറി ആണോ എന്ന് മനസിലാവില്ല.


ഒരു വശം കടിച്ച് വെക്കുമ്പോള്‍ അത് കൃത്യമായി ആപ്പിളാണെന്ന് മനസിലാകും. ചെറി ആരും ഇങ്ങനെ കഴിക്കില്ലല്ലോ? പിന്നെ ബൈറ്റ് (Bite) എന്ന അര്‍ത്ഥം വരുന്ന രീതിയില്‍ കടിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. കടിച്ചു എന്നുള്ള ബൈറ്റും (Bite) കമ്പ്യൂട്ടറിന്റെ ഭാഷയിലെ ബൈറ്റും(Byte) ഉദ്ദേശിച്ചുമാണെന്നാണ് പറയുന്നത്.


എങ്ങനെ ആപ്പിള്‍ എന്ന പേരിലേക്ക് എത്തിപ്പെട്ടു?
എന്തുകൊണ്ട് ആപ്പിള്‍ എന്നതിന് രണ്ട് മൂന്ന് കഥകളുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവും ഇപ്പോഴത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സനൊക്കെ തുടക്കം കുറിച്ച് അലന് ട്യൂറിങ് (Alan turing) ഒരു പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. ആപ്പിളില്‍ സൈനെയിഡ് വെച്ചാണ് ആത്മഹത്യ ചെയ്തത് എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മക്ക് വേണ്ടിയാണ് ആപ്പിള്‍ ലോഗോ സ്വീകരിച്ചതെന്ന് ഒരു കഥ.

മറ്റൊരു കഥയെന്തെന്നാല്‍ ആ സമയത്ത് സ്റ്റീവ് ജോബ്സ് ഫലഭുക്കായിരുന്നു, അതായത് ഫ്രൂട്ട്സ് മാത്രം കഴിക്കുന്ന പ്രത്യേക ഡയറ്റിലായുരുന്നു അദ്ദേഹം. സ്റ്റീവിന് സ്വന്തമായി ഒരു ആപ്പിള്‍ തോട്ടം ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് Apple തിരഞ്ഞെടുത്തതെന്നും പറയപ്പെടുന്നു.

ആപ്പിളിന്റെ ആദ്യത്തെ ലോഗോ ഏതായിരുന്നു? ആരാണ് അത് ഡിസൈന്‍ ചെയ്തത്?
ആപ്പിളിന്റെ ആദ്യത്തെ ലോഗോ ന്യൂട്ടണ്‍ ആപ്പിള്‍ മരത്തിന് താഴെ ഇരിക്കുന്നതായിരുന്നു. അത് ആപ്പിളിന്റ
കോ ഫൗണ്ടര്‍ റോണാള്‍ഡ് വെയിന്‍ (Ronald Wayne) ഡിസൈന്‍ ചെയതതാണ്. ഗുരുത്വാകര്‍ഷണം എന്ന സംഭവം കണ്ട് പിടിക്കാന്‍ ന്യൂട്ടന് തന്നെ പ്രചോദനമായത് ആപ്പിളാണല്ലോ, ആ പ്രചോദനത്തെ കടമെടുത്താണ് ആദ്യ ലോഗോ ഡിസൈന്‍ ചെയ്തത്.


വെറെയും ഒരു കഥയുള്ളത് പണ്ട് ആദമും അവ്വയും കഴിച്ച പഴം അതായത് Tree of Knowledegese പഴം ആപ്പിളായത് കൊണ്ടാണ് ആപ്പിള്‍ എന്ന് പേര് സ്വീകരിച്ച് എന്ന് പറയപ്പെടുന്നു. ഈ കഥയൊക്കെ സ്റ്റീവ് അറിയാമായിരുന്നു. പക്ഷേ അദ്ദേഹം ഒന്നും നിഷേധിച്ചിട്ടില്ല.

എന്നാല്‍ എന്തുകൊണ്ട് ഈ പേര് തിരഞ്ഞെടുത്തു എന്ന് സ്റ്റീവ് തന്നെ വിശദീകരിച്ചത് ഇങ്ങനെ - ഞങ്ങള്‍ കമ്പനിയുടെ പേര് ആപ്പിള്‍ എന്ന് നിശ്ചയിച്ചതിന്റെ ഒരു കാരണം ആ ദിവസം 5 മണിക്ക് മുമ്പ് ഒരാളും ആപ്പിളിനെക്കാളും നല്ല പേര് കൊണ്ട് വന്നില്ല.
പിന്നെ എനിക്ക് Apple ഭയങ്കര ഇഷ്ട്ടമാണ്. അതുമാത്രമല്ല, ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ അറ്റാരി (Atari)ക്ക് മുമ്പ് ഫോണ്‍ ബുക്കില്‍ ആപ്പിളിന്റെ പേര് വരും.

അറ്റാരി പഴയ ഒരു കമ്പ്യൂട്ടര്‍ കമ്പനി ആണ്. അന്ന് അവരുമായിട്ട് ആയിരുന്നല്ലോ ആപ്പിളിന്റെ മത്സരം. പിന്നെ 'Simplicity is the ultimate sophistication' എന്ന ഞങ്ങളുടെ ടൈറ്റിലിന് പറ്റിയ പേരാണ് ആപ്പിളെന്ന് അന്ന് സ്റ്റീവ് കൂട്ടി ചേര്‍ത്തു.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!