ദിനവും വഴിയരികിലായി കാണാറുണ്ട് ആ പെട്ടിക്കടയും അവിടെ ചായയുണ്ടാക്കുന്ന സരോജ എന്ന സ്ത്രീയേയും. എന്നും അവിടവിടെയായി സ്ഥിരം ചായ കുടിക്കാനും കഥ പറയാനുമായി വരുന്ന ഒരു കൂട്ടത്തേയും കാണാം. എറണാകുളം കളമശേരി എച്ച് എം ടി കോളനിയിലേക്ക് തിരിയുന്ന വഴിയിലാണ് അവരുടെ ചായക്കട. തിരുവനന്തപുരത്ത് ജനിച്ചുവളർന്ന അവർ 1965 മുതലേ ഇവിടുണ്ട്. ഭർത്താവിന് എച്ച് എം ടിയിലാായിരുന്നു ജോലി. അദ്ദേഹത്തിന്റെ മരണശേഷവും അവർ ഇവിടം വിട്ടുപോവാതെ ഈ ചായക്കട നടത്തുന്നു. മൂന്ന് മക്കൾ. വയസ് 73 ആയി. എങ്കിലും ഇന്നും ചായക്കടയുടെ ഓരങ്ങളിലിരുന്ന് പഴയ കൊച്ചിയുടേയും പുതിയ കൊച്ചിയുടെയും കഥകൾ പറയാൻ ഏറെ സന്തോഷമാണവർക്ക്. കേൾക്കാം, HOMOSAPIENS EP: 6- ചായയ്ക്കൊപ്പം, മാറിയ കൊച്ചിയുടെ കഥ പറയുന്ന സരോജ.
Related Stories
ഇമ്പമാർന്ന താളം പോലെ ജീവിതം പാടി.. HOMOSAPIENS EP 1- പാട്ടുകളുടെ കടവത്ത് ഗിരീഷ്
പച്ച കുത്തലുകൾക്കപ്പുറമുള്ള ലൈഫ് HOMOSAPIENS EP- 2: വിഷ്ണുവിന്റെ ടാറ്റൂ ലോകം
HOMOSAPIENS EP: 4- സെബാസ്റ്റ്യൻ ആന്റണിയുടെ ക്രിക്കറ്റ് ജീവിതം
HOMOSAPIENS EP: 5- സർക്കസ് കഥകളുടെ സ്വന്തം ശ്രീധരൻ ചമ്പാട്