ബാഴ്സാ താരം തന്നെ സമ്മതിച്ചു: എംബാപ്പെ മെസിയുടേയും ക്രിസ്ത്യാനോയുടേയും നിലവാരത്തിലെത്തും!
മെസി, ക്രിസ്ത്യാനോ എന്നിവർ ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് റൗണ്ടിൽ ഹാട്രിക് നേടുന്നത് എംബാപ്പെയേക്കാൾ പ്രായമുള്ളപ്പോഴാണ്.
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയോട് പരാജയപ്പെട്ടു പുറത്തായതിന് പിന്നാലെ പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ പുകഴ്ത്തി ബാഴ്സലോണ സൂപ്പർതാരം ആന്റോണി ഗ്രീസ്മാൻ. മികച്ചൊരു ഹാട്രിക്കോടെ ബാഴ്സലോണയെ പുറത്താക്കിയ ഫ്രഞ്ച് താരം ലയണൽ മെസിയുടെയും ക്രിസ്ത്യാനോ റൊണാൾഡോയുടേയും നിലവാരത്തിലെത്തും എന്നാണ് ഗ്രീസ്മാൻ പറഞ്ഞത്.
പിഎസ്ജി നോക് ഔട്ട് സ്റ്റേജിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന മത്സരത്തിൽ എംബാപ്പെ ഹാട്രിക് നേടി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ക്ലബ്ബിന്റെ ജയം. അതോട് കൂടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ബാഴ്സയ്ക്കെതിരെ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയും ഇരുപത്തിരണ്ടുകാരനായ സ്ട്രൈക്കർ നേടി. ന്യൂ കാസിലിന്റെ ഫൗസ്റ്റിനോ അസ്പൃല്ല, ഡൈനാമോ ക്യിവിന്റെ ആൻഡ്രി ഷെവ്ചെങ്കോ എന്നിവർ മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്. നോക് ഔട്ട് സ്റ്റേജിൽ ബാഴ്സയ്ക്കെതിരെ ഹാട്രിക് നേടുന്ന ആദ്യ താരവും എംബാപ്പെയാണ്.
"എംബാപ്പെയെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്. ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള താരമാണ് എംബാപ്പെ. വിമർശിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. നാളെ ലയണൽ മെസിയുടെയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും നിലവാരത്തിൽ ഉയരാൻ സാധിക്കുന്ന താരമാണ് എംബാപ്പെ എന്ന് ഞാൻ കരുതുന്നു," പരാജയത്തിന് ശേഷവും ഫ്രഞ്ച് ടീമിലെ തന്റെ സഹതാരത്തെ പ്രശംസിച്ചുകൊണ്ട് ഗ്രീസ്മാൻ പറഞ്ഞു.
Is Kylian Mbappé the best player in the world right now? Joe Cole seems to think so. #UCL
— Squawka Football (@Squawka) February 16, 2021
മെസി, ക്രിസ്ത്യാനോ എന്നിവർ ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് റൗണ്ടിൽ ഹാട്രിക് നേടുന്നത് എംബാപ്പെയേക്കാൾ പ്രായമുള്ളപ്പോഴാണ്. 31 വയസും രണ്ട് മാസവും പ്രായമുള്ളപ്പോഴാണ് ക്രിസ്ത്യാനോ ഈ നേട്ടം കൈവരിക്കുന്നത്. മെസിയാകട്ടെ 22 വയസും ഒമ്പത് മാസവും 14 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം സ്വന്തമാക്കി. ഇരുവരുടെയും നേട്ടം മറികടക്കുമ്പോൾ എംബാപ്പെയുടെ പ്രായമാകട്ടെ 22 വയസും ഒരു മാസവും 27 ദിവസവും!
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!