ആ മാജിക് വളരെ ടഫാണ്, ഈ പ്രായത്തിൽ ഇനിയെനിക്ക് അത് ചെയ്യാനാവുമെന്ന് തോന്നുന്നില്ല | ഗോപിനാഥ് മുതുകാട് അഭിമുഖം
പുതിയ കാലത്തെ മാജിക് കംപ്ലീറ്റ് ഡിജിറ്റലാണ്. എഡിറ്റിങ്ങിനൊക്കെ പ്രാധാന്യം കൂടി. എന്റെ മകന് പോലും ഞാൻ കാണിക്കുന്ന മാജിക്കെല്ലാം പഴയതാണ്. തന്റെ മോട്ടിവേഷനൽ സ്പീക്കർ എന്ന റോളിനെക്കുറിച്ചും മജീഷ്യൻ എന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ചും ഗോപിനാഥ് മുതുകാട് മനസ് തുറക്കുന്നത് കാണാം.
മജീഷ്യൻ എന്നതിനൊപ്പം തന്നെ ഇപ്പോൾ ഏറെ പ്രശസ്തനാണ് ഗോപിനാഥ് മുതുകാട് എന്ന മോട്ടിവേഷണൽ സ്പീക്കറും. മാജിക്കിന്റെ ഏറ്റവും വലിയ എലമെന്റ് വാക്കുകൾ കൊണ്ടുള്ള മിസ് ഡയറക്ഷനാണ്. അത് കുട്ടിക്കാലം മുതലേ പരിശീലിക്കുന്നത് കൊണ്ടാവാം, ഇങ്ങനെ സംസാരിക്കാൻ സാധിക്കുന്നത്. തന്റെ മോട്ടിവേഷനൽ സ്പീക്കർ എന്ന റോളിനെക്കുറിച്ചും മജീഷ്യൻ എന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ചും ഗോപിനാഥ് മുതുകാട് മനസ് തുറക്കുന്നു.
47 വർഷമായി മാജിക്കിന്റെ ലോകത്തെത്തിയിട്ട്. പത്താം വയസിൽ തുടങ്ങിയതാണ് മാജിക്. ഇതിനകം 4 ഭാരതയാത്രകൾ ചെയ്തിട്ടുണ്ട്. ഈ അനുഭവങ്ങളും ഓർമകളും വെച്ച് ഒരു പുസ്തകം എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. ഇതൊരു നല്ല പുസ്തകമായിരിക്കും. അവതാരിക എഴുതിയിരിക്കുന്നത് മോഹൻ ലാലാണ്. യാത്രകളേയും മാജിക്കിനേയും ഇഷ്ടപ്പെടുന്ന ആളാണ് ലാൽ.
വക്കീൽ പഠനമുപേക്ഷിച്ചാണ് മാജിക്കിലേക്കെത്തിയത്. ഇവൻ മാജിക്കിലേക്കെത്തരുതെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ, വീണ്ടും മാജിക്കിലെത്തി. അതൊരു വലിയ കഥയാണ്.
എസ്കേപ്പ് ആക്ടുകളൊക്കെ വളരെ ടഫാണ്. ഹൗഡിനിയാണ് ഇതിന്റെ ഉപഞ്ജാതാവ്. 2 വർഷമെങ്കിലും തുടർച്ചയായി ചെയ്താലേ ഈ എസ്കേപ്പ് ആക്ടുകളൊക്കെ ചെയ്യാൻ പറ്റൂ. ഈ പ്രായത്തിലൊന്നും എനിക്കത് പറ്റില്ല.
മാജികിന്റെ തീം പാർക്ക് മാജിക് പ്ലാനറ്റ് ലോകത്തിൽ തന്നെ ആദ്യമാണ്. അതുപോലെ ഭിന്നശേഷിക്കാർക്കുള്ള മാജിക്ക് പരിശീലനമല്ലാം ഇതു പോലെ ആദ്യമായി ലോകത്ത് ചെയ്തു. പുതിയ കാലത്തെ മാജിക് കംപ്ലീറ്റ് ഡിജിറ്റലാണ്. എഡിറ്റിങ്ങിനൊക്കെ പ്രാധാന്യം കൂടി. എന്റെ മകന് പോലും ഞാൻ കാണിക്കുന്ന മാജിക്കെല്ലാം പഴയതാണ്. തന്റെ മോട്ടിവേഷനൽ സ്പീക്കർ എന്ന റോളിനെക്കുറിച്ചും മജീഷ്യൻ എന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ചും ഗോപിനാഥ് മുതുകാട് മനസ് തുറക്കുന്നത് കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!