പാസ്വേഡുകള് എത്ര തവണ മാറ്റാറുണ്ട്, എത്ര ഫോണുകളുണ്ട്? ചോദ്യം ഗൂഗിൾ സിഇഒയോട് ആണെങ്കിലോ
ക്വാണ്ടം കംപ്യൂട്ടിങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ലോകത്തെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് ആയിരിക്കും വരുംകാലത്ത് നയിക്കുക.
ഫേസ്ബുക്ക്, ഗൂഗിൾ പേ, ഈ മെയിലുകൾ എന്നിങ്ങനെ സേവനങ്ങൾക്കായി നിരവധി പാസ്വേഡുകളാണ് നമ്മൾ ഉപയോഗിക്കുന്നത്. ചിലതാകട്ടെ ഇടയ്ക്കിടെ മാറ്റുകയും ചെയ്യും. എല്ലാ പാസ്വേഡുകളും തമ്മിൽ തിരിഞ്ഞ് തെറ്റിപ്പോകുമ്പോൾ ആകെ ആശയക്കുഴപ്പത്തിലും ആകും. പാസ്വേഡുകള് എപ്പോൾ എങ്ങനെയൊക്കെ മാറ്റണമെന്ന കാര്യം ഗൂഗിൾ സിഇഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈയോടാണ് ചോദിക്കുന്നതെങ്കിലോ? പാസ്വേഡുകൾ താൻ സ്ഥിരമായി മാറ്റാറില്ലെന്നും സുരക്ഷ ഉറപ്പാക്കുന്നതിന് ടു ഫാക്ടർ ഒതന്റിഫിക്കേഷൻ സ്വീകരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ മറുപടി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുന്ദർ പിച്ചൈ ഇക്കാര്യങ്ങൾ വിശദമാക്കുന്നത്.
എത്ര ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷിച്ചപ്പോൾ, വ്യത്യസ്ത ആവശ്യങ്ങൾക്കായി ഒരേസമയം ഇരുപതിലേറെ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. നിരന്തരം ഫോണുകൾ മാറുകയും പുതിയ ഫോണുകൾ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾ ലോകം മാറുന്നതിനെക്കുറിച്ചും നാളെയുടെ സാങ്കേതിക വിദ്യയെക്കുറിച്ച് അറിയണമെന്നും അത് അവരുടെ സ്വഭാവത്തിൽ പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും കുട്ടികളുടെ യു ട്യൂബ് കാഴ്ചയെക്കുറിച്ചും പിച്ചൈ പറഞ്ഞു.
തീയെക്കുറിച്ചോ, വൈദ്യുതിയെക്കുറിച്ചോ, ഇന്റർനെറ്റിനെക്കുറിച്ചോ ചിന്തിക്കുന്നതിലും ആഴമേറിയതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നും മാനവികത വികസിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഏറ്റവും ആഴമേറിയ സാങ്കേതിക വിദ്യയായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നും പിച്ചൈ മറ്റൊരു ചോദ്യത്തിന് മറുപടി നൽകി. അമേരിക്കൻ പൗരനാണെങ്കിലും തന്റെ ഉളളിൽ ഇന്ത്യയുണ്ട്. ക്വാണ്ടം കംപ്യൂട്ടിങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ലോകത്തെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് ആയിരിക്കും വരുംകാലത്ത് നയിക്കുകയെന്നും അദ്ദേഹം പറയുന്നു
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ആൻഡ്രോയ്ഡ് ക്യൂ ബീറ്റ 3 കണ്ണിന് കൊള്ളാം | Interactive
ഗൂഗിൾ പേ വഴി പണമയച്ചു, പരാതി നൽകിയപ്പോൾ അക്കൗണ്ടും കാലി; തൃശൂർ സ്വദേശി സൈബര്സെല്ലില്
ലോകത്തെ 10 അതിസമ്പന്നരിൽ ഒമ്പത് പേരും അമേരിക്കക്കാർ, അംബാനി പുറത്ത്
ഈ ആപ്പിലും മെസ്സേജിങ് സംവിധാനമോ? എങ്ങനെ?