പിങ്ക് ബോൾ ടെസ്റ്റിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നതായി ഗാംഗുലി, ഐപിഎല്ലിലും കാണികളെ ഉൾപ്പെടുത്താൻ ആലോചന
ഐപിഎല്ലില്‍ കാണികളെ തിരികെ എത്തിക്കാനാവുമോയെന്നത് സംബന്ധിച്ച് വളരെ വേഗം തീരുമാനം എടുക്കും. മറ്റൊരു മികച്ച ടൂര്‍ണമെന്റായി ഇത് മാറുമെന്നുറപ്പാണ്. ഗാംഗുലി പറയുന്നു.
വരാനിരിക്കുന്ന ഐപിഎല്‍ സീസണിൽ കാണികളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൂടാതെ അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് തീര്‍ന്നതായും ഗാംഗുലി അറിയിച്ചു.
അഹമ്മദാബാദ് ടെസ്റ്റിന്റെ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നു. ജയ് ഷായുമായി സംസാരിച്ചപ്പോള്‍ ഈ മത്സരത്തിനായുള്ള ആകാംക്ഷയിലാണ് അദ്ദേഹവും. അവസാന വര്‍ഷം കൊല്‍ക്കത്തയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് നടത്തിയതിന്റെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ടി20യിലും ടെസ്റ്റിലെപ്പോലെ തന്നെ കാണികളെ അനുവദിക്കും. സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെ ഗാംഗുലി അഭിപ്രായപ്പെട്ടു.
കാണികളെ തിരികെയെത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റ് ഇക്കാലത്ത് അനിവാര്യമാണ്. ഓരോ കാലത്തിലും മാറ്റങ്ങള്‍ ആവശ്യമാണ്. ഈ വര്‍ഷം വളരെ പ്രധാനപ്പെട്ടതാണ്. ഐപിഎല്ലില്‍ കാണികളെ തിരികെ എത്തിക്കാനാവുമോയെന്നത് സംബന്ധിച്ച് വളരെ വേഗം തീരുമാനം എടുക്കും. മറ്റൊരു മികച്ച ടൂര്‍ണമെന്റായി ഇത് മാറുമെന്നുറപ്പാണ്. ഗാംഗുലി പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അവർ ചിലപ്പോൾ എന്റെ പ്രകടനത്തിൽ തൃപ്തരല്ലായിരിക്കും, ഇതൊരു അവകാശമൊന്നുമല്ലല്ലോ?
മനുഷ്യജീവനേക്കാൾ വലുതാണ് സ്പോർട്സ് എന്ന് കരുതുന്നില്ല; ഇന്ത്യയിൽ ഉടൻ ഒന്നും ക്രിക്കറ്റ് ഇല്ല: ഗാംഗുലി
ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ആവാം, പക്ഷേ, കൊൽക്കത്തയുടെ രാജകുമാരനെ ബഹുമാനിക്കാതിരിക്കാനാവില്ല
ഇന്ത്യൻ ടീമിനെ വേറെ ലെവലിലെത്തിച്ച ദാദ; സച്ചിൻ മുതൽ ജയ് ഷാ വരെ നീളുന്ന ജൻമദിന ആശംസാ പ്രവാഹം