അവനെ ചെറിയ പൈസയ്ക്ക് കിട്ടിയതൊക്കെ ശരി തന്നെ, പക്ഷേ, തീരുമാനം അബദ്ധം, എവിടെ കളിപ്പിക്കും?
സത്യസന്ധമായി പറഞ്ഞാല്‍ സ്മിത്തിനെ പോലെയൊരാള്‍ക്കു വേണ്ടി ഡിസി താല്‍പ്പര്യം കാണിക്കുമെന്നു ഒരിക്കലും കരുതിയിരുന്നില്ല. സ്മിത്തിനെപ്പോലൊരു താരത്തെ അവര്‍ക്കു ആവശ്യവുമില്ലായിരുന്നു.
ഐപിഎല്‍ ലേലത്തില്‍ ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്തിനെ വാങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തീരുമാനത്തെ വിമർശിച്ച് മുന്‍ ഓപ്പണറും ഡിസിയുടെ മുന്‍ നായകനുമായ ഗൗതം ഗംഭീര്‍ രംഗത്ത്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന സ്മിത്തിനെ 2.2 കോടി രൂപയ്ക്കായിരുന്നു ഡിസി വാങ്ങിയത്.
സ്മിത്ത്, ഉമേഷ് യാദവ്, സാം ബില്ലിങ്സ് തുടങ്ങി ലേലത്തില്‍ ഡിസി വാങ്ങിയ കൂടുതല്‍ പേരും മികവുള്ളവരാണ്. അങ്ങനെ നോക്കുമ്പോള്‍ ലേലത്തില്‍ ഡിസി നന്നായി പെര്‍ഫോം ചെയ്തു. സത്യസന്ധമായി പറഞ്ഞാല്‍ സ്മിത്തിനെ പോലെയൊരാള്‍ക്കു വേണ്ടി ഡിസി താല്‍പ്പര്യം കാണിക്കുമെന്നു ഒരിക്കലും കരുതിയിരുന്നില്ല. സ്മിത്തിനെപ്പോലൊരു താരത്തെ അവര്‍ക്കു ആവശ്യവുമില്ലായിരുന്നു. ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു.
ഷിംറോണ്‍ ഹെറ്റ്മെയര്‍ മധ്യനിരയില്‍ കളിക്കാന്‍ സാധ്യതയേറെയാണ്. മികച്ച ഫോമിലുള്ള ശിഖര്‍ ധവാന് ഡിസിയിലുണ്ട്. പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരും ടീമിന്റെ ഭാഗമാണ്. ഡിസി ഉറപ്പായിട്ടും ഹെറ്റ്മെയറെയും മാര്‍ക്കസ് സ്റ്റോയ്നിസിനെയും കളിപ്പിക്കും. ആന്റിച്ച് നോര്‍ക്കിയ, കാഗിസോ റബാഡ എന്നിവര്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയവരാണ്. ഇതിനിടയിൽ സ്മിത്തിനെ എവിടെ കളിപ്പിക്കും? ചെറിയ പൈസയ്ക്ക് കിട്ടിയത് കൊണ്ട് വലിയ നഷ്ടമില്ല എന്നതാണ് മറ്റൊരു കാര്യം. ഗംഭീർ ചോദിക്കുന്നു.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സ്മിത്ത്. പക്ഷെ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും നിരാശപ്പെടുത്തിയതോടെ സീസണിനു ശേഷം അദ്ദേഹത്തെ രാജസ്ഥാന് ഒഴിവാക്കുകയായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!