ഇത്തവണ ആർസിബി മാക്സ്വെലിനെ ടീമിലെത്തിക്കാൻ ശ്രമിക്കണം. കാരണം, അവർക്ക് വിരാട് കോഹ്ലി, ഡിവില്ലിയേഴ്സ് എന്നിവരുടെ സമ്മർദ്ദം കുറയ്ക്കേണ്ടതുണ്ട്. ഇക്കുറി ദേവ്ദത്ത് പടിക്കലിനൊപ്പം വിരാട് കോഹ്ലി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നും ഞാൻ കരുതുന്നു. ദേവ്ദത്ത് പടിക്കൽ – വിരാട് കോഹ്ലി ഓപ്പണിങ് സഖ്യത്തിനു പിന്നാലെ വൺഡൗണായി ഡിവില്ലിയേഴ്സ് വരും. ഇവർക്കു ശേഷമുള്ള താരങ്ങളുടെ കൂട്ടത്തിൽ വമ്പൻ ഷോട്ടുകൾ കളിക്കാൻ പ്രാപ്തനായ ഒരു താരം അത്യാവശ്യമാണ്. അത് മാക്സ്വെൽ ആയാൽ നല്ലത്. ഗംഭീർ പറയുന്നു.