Euro 2020: ലോകചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി ഹംഗറിയുടെ പോരാട്ടവീര്യം!
എംബാപ്പെ, ഗ്രീസ്മാൻ, ബെൻസേമ എന്നിവരടങ്ങുന്ന ഫ്രാൻസിന്റെ ലോകോത്തര മുന്നേറ്റനിരയെ നിഷ്പ്രഭരാക്കുന്നതായിരുന്നു ഹംഗറിയുടെ പോരാട്ടവീര്യം.
യൂറോ കപ്പിലെ മരണ ഗ്രൂപ്പായി വിലയിരുത്തുന്ന ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് സമനില. ഗ്രൂപ്പിലെ ദുർബലരെന്ന് വിലയിരുത്തപ്പെട്ടു ഹംഗറിയാണ് ഫ്രാൻസിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി.
ആദ്യ പകുതിയിൽ ഫിയോള നേടിയ ഗോളിന്റെ മികവിൽ ഹംഗറി മുന്നിട്ടു നിന്ന മത്സരം ഒരുപക്ഷെ ഫ്രാൻസിന് നാഷ്ടമാകുമെന്ന് തന്നെ തോന്നിച്ചു. 66 മിനിറ്റിലാണ് ഫ്രാൻസിന് ഗോൾ മടക്കി നൽകാനായത്. വലത് വിങ്ങിൽ മുന്നേറിയ കിലിയൻ എംബാപ്പെ ഹംഗറിയുടെ ബോക്സിലേക്ക് പാസ് കൊടുക്കുകയായിരുന്നു. ബോക്സിലേക്ക് പാഞ്ഞെടുത്ത ഗ്രീസ്മാൻ പന്ത് ലക്ഷ്യത്തിലെത്തിച്ചു.
പിന്നീടുള്ള സമയം ആക്രമിച്ചു കളിച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ ഫ്രഞ്ചുപടയ്ക്ക് ആയില്ല. അച്ചടക്കത്തോടുള്ള പ്രതിരോധമാണ് ഹംഗറിയെ വിജയത്തിന് സമാനമായ സമനിലയിലെത്തിച്ചത്. ഹംഗറി അഞ്ച് ഷോട്ടുകൾ തീർത്ത മത്സരത്തിൽ ഫ്രാൻസ് പതിനഞ്ച് ഷോട്ടുകൾ കണ്ടെത്തി.
എംബാപ്പെ, ഗ്രീസ്മാൻ, ബെൻസേമ എന്നിവരടങ്ങുന്ന ഫ്രാൻസിന്റെ ലോകോത്തര മുന്നേറ്റനിരയെ നിഷ്പ്രഭരാക്കുന്നതായിരുന്നു ഹംഗറിയുടെ പോരാട്ടവീര്യം. ജിറോഡ്, ഡെംബലെ, ലെമാർ തുടങ്ങിയ താരങ്ങളെ പകരക്കാരായി ഇറക്കി മത്സരത്തിന്റെ ഗതി അനുകൂലമാക്കാനുള്ള ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ ശ്രമവും ഫലം കണ്ടില്ല.
ഗ്രൂപ്പ് എഫിലെ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ജർമനിയെ നേരിടും. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ട ജർമനിക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. ഹംഗറിയെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ പോർച്ചുഗൽ വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാകും കളത്തിലിറങ്ങുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'അന്ന് ഞാൻ അൽപം മദ്യപിച്ചിരുന്നു," ക്രിസ്ത്യാനോ റൊണാൾഡോ പറയുന്നു
യൂറോ കപ്പ് ഗ്രൂപ്പ് എ: നിർണായക ശക്തിയാവാൻ സ്വിറ്റ്സർലൻഡ്
യൂറോ കപ്പ് ഗ്രൂപ്പ് എ: കളിയഴകുമായി കളംനിറയാൻ യുവ തുർക്കികൾ!
ഫ്രാൻസ് X ജർമനി; യൂറോയിൽ ഇന്ന് തീപ്പാറും പോരാട്ടം