സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയില്‍ പത്തായത്തോട് പ്രദേശത്ത് സ്വീവേജ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ജനവാസകേന്ദ്രത്തില്‍ നിന്നും പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കാന്‍ കൊച്ചി കോര്പ്പറേഷന് തയ്യാറായിട്ടില്ല, പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ പ്രദേശ വാസികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്നോട്ട് പോകാന്‍ തന്നെയാണ് കോര്പ്പറേഷന് തീരുമാനം.