കാല് കുത്താനിടമില്ലാതെ എറണാകുളം ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് മാലിന്യം നിറയുന്നു. കടപ്പുറം വൃത്തികേടായി കിടക്കുന്നതിനാല്‍ പതിവായി ഇവിടെ വരുന്നവരും യാത്ര ഒഴിവാക്കുകയാണ്.
ദയനീയമാണ് എറണാകുളം ഫോര്‍ട്ട് കൊച്ചി തീരത്തെ കാഴ്ചകള്‍. ഓരോ ദിവസവും കൂടുതല്‍ മാലിന്യം അടിഞ്ഞുകൂടകയാണ് ഇവിടെ. വേമ്പനാട് കായലില്‍നിന്ന് ഒഴികിയെത്തുന്ന മാലിന്യം ഈ തീരത്ത് അടിഞ്ഞുകൂടുകയാണ്. അതിന്റെ ദുരിതം നേരിട്ട് അനുഭവിക്കുന്നവര്‍ ആ നിസ്സഹായത പറയുന്നു.