യുണൈറ്റഡിന്റെ മുന്നേറ്റനിരയിൽ കൂടുതൽ ഓപ്ഷനുകൾ നൽകുന്നതാകും ഈ സൈനിങ്. അഞ്ച് വർഷത്തേക്കാണ് യുണൈറ്റഡുമായുള്ള കരാർ.
ഒന്നിലേറെ സീസൺ നീണ്ട വിലപേശലുകൾക്ക് ഒടുവിൽ ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. 21കാരനായ ഇംഗ്ലീഷ് വിങ്ങർ 73 മില്യൺ യൂറോയ്ക്കാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. ഇപ്പോൾ നടക്കുന്ന യൂറോ കപ്പ് മത്സരങ്ങൾ അവസാനിക്കുന്നതോടെ താരം ഓൾഡ് ട്രാഫോഡിൽ എത്തുകയും മെഡിക്കലിന് വിധേയനാവുകയും ചെയ്യും.
കഴിഞ്ഞ സീസണിൽ ജർമൻ ക്ലബ്ബായ ബൊറൂഷ്യ ഡോർട്ട്മുണ്ടിന് വേണ്ടി കളിച്ച താരം ഏറെക്കാലമായി യുണൈറ്റഡിന്റെ റഡാറിലുണ്ട്. എന്നാൽ താരത്തിന് വേണ്ടി ബൊറൂഷ്യ ഡോർട്ട്മുണ്ട് ആവശ്യപ്പെട്ട ട്രാൻസ്ഫർ ഫീ നൽകാൻ യുണൈറ്റഡ് തയാറാകാത്തതിനെ തുടർന്ന് ട്രാൻസ്ഫർ നീണ്ടുപോവുകയായിരുന്നു.
ഡോർട്ട്മുണ്ടിന് വേണ്ടി 137 മത്സരങ്ങളിൽ നിന്ന് 50 ഗോളും 57 അസിസ്റ്റും തീർത്ത താരത്തിന്റെ സാന്നിദ്ധ്യം യുണൈറ്റഡ് അറ്റാക്കുകൾക്ക് കരുത്തുപകരും. എഡിസൺ കവാനി, മാർക്കസ് റാഷ്ഫോഡ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവർക്കൊപ്പം യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ തന്നെ ഉൾക്കൊള്ളിക്കാൻ സാധ്യതയുള്ള താരമാണ് സാഞ്ചോ.
ഇരു വിങ്ങുകൾക്ക് പുറമെ അറ്റാക്കിങ് മിഡ്ഫീൽഡിലും കളിക്കാനുള്ള സാങ്കേതിക തികവുള്ള താരമാണ് സാഞ്ചോ. അതിനാൽ തന്നെ യുണൈറ്റഡിന്റെ മുന്നേറ്റനിരയിൽ കൂടുതൽ ഓപ്ഷനുകൾ നൽകുന്നതാകും ഈ സൈനിങ്. അഞ്ച് വർഷത്തേക്കാണ് യുണൈറ്റഡുമായുള്ള കരാർ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
റാഷ്ഫോഡിനെ ക്രിസ്ത്യാനോയുമായി താരതമ്യപ്പെടുത്തി യുണൈറ്റഡ് പരിശീലകൻ
'പ്ലീസ് ഒന്ന് തോറ്റു തരുമോ ..' ലിവർപൂളിന് കത്തെഴുതി 'കുഞ്ഞ്' മാഞ്ചസ്റ്റർ ആരാധകൻ; മറുപടിയുമായി ക്ലോപ്
പോഗ്ബ എവിടേക്കും പോകില്ലെന്ന് യുണൈറ്റഡ് പരിശീലകൻ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി വൃദ്ധരതി പോലെ, വിവാദ പരാമർശവുമായി ക്ലബ്ബ് ഇതിഹാസം