യുവേഫയും ലാ ലീഗയും യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയത്തിന് എതിരാണ്. യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിനും ലാ ലീഗ പ്രസിഡന്റ് ഹാവിയർ ടെബാസും തങ്ങളുടെ നിലപാട് പരസ്യമായി അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ക്ലബ്ബുകളിലെ താരങ്ങളെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്കുമെന്ന് ഫിഫ വ്യക്തമാക്കിയതോടെ ക്ലബ്ബുകൾക്കുമേൽ കടുത്ത സമ്മർദ്ദമാണ് ഫിഫ ചെലുത്തുന്നത്.