വളരെ ഫ്രഷായി കാപ്പിക്കുരു വറുത്തു പൊടിച്ചു കൊടുക്കുന്ന കടയാണ് രവീസ് കോഫി വർക്ക്. 60 വർഷത്തെ പഴക്കവും ഈ കടയ്ക്കുണ്ട്. റോബസ്റ്റ, അറബിക്ക എന്നീ ഇനങ്ങളിലുള്ള കാപ്പിപൊടി ഇവിടെ ലഭ്യമാണ്. കാപ്പിയുടെ കടുപ്പം കൂട്ടാൻ ചിക്കറിയും ഇവർ ഉപയോഗിക്കുന്നു. എങ്ങനെയാണ് കാപ്പി വറുത്തു പൊടിക്കുന്നത്? എങ്ങനെയാണവ കേടുകൂടാതെ സൂക്ഷിക്കുന്നത്? എന്താണ് ചിക്കറി? ഇതിനെ കുറിച്ചൊക്കെ അറിയാൻ ടീം എഫ്.ബി.ഐ. രവീസ് കോഫീ വർക്കിൽ നേരിട്ട് എത്തിയിരിക്കുകയാണ്. വിഡിയോ കാണാം.