ഫ്രഷാണ്, കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രം; ട്രാന്‍സിനെക്കുറിച്ച് ഫഹദും നസ്രിയയും പറയുന്നു
ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന സവിശേഷതയുണ്ട് ട്രാന്‍സിന്.
ഫഹദ് ഫാസില്‍, നസ്രിയ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ട്രാന്‍സ് ഫെബ്രുവരി 14ന് തിയറ്ററുകളില്‍ എത്തുകയാണ്. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെയാണ് ട്രാന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഫഹദ് പറയുന്നത്. ഇതുപോലൊരു കഥാപാത്രത്തിന്റെ ഛായയുളള മറ്റൊന്ന് ഇതിന് മുന്‍പ് ചെയ്തിട്ടേയില്ലെന്നാണ് നസ്രിയ വ്യക്തമാക്കുന്നത്. മലയാള മനോരമയുടെ വാരാന്തപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് താരദമ്പതികള്‍ സിനിമയെക്കുറിച്ച് പറയുന്നത്.
ട്രാന്‍സ് ഷൂട്ട് ചെയ്യാനോ, ക്യാപ്ചര്‍ ചെയ്യാനോ, പെര്‍ഫോം ചെയ്യാനോ അത്ര എളുപ്പമുളള സിനിമ അല്ലായിരുന്നു. വളരെ കഠിനമായ ഷൂട്ടിങ് ദിനങ്ങളായിരുന്നു. എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെയാണ് ട്രാന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്റെ കഥാപാത്രം തിയറ്ററില്‍ പ്രേക്ഷകനെ ഏത് തരത്തില്‍ എക്സൈറ്റ് ചെയ്യിക്കും എന്ന ആകാംക്ഷ കാരണമാണ് കഥാപാത്രത്തെക്കുറിച്ച് ഞാനൊന്നും പറയാത്തത്. വളരെ ഫ്രഷ് ആണ് ട്രാന്‍സും അതിലെ എന്റെ കഥാപാത്രവും. - ഫഹദ്

തനിക്ക് അത്ര ഹെവി വര്ക്കല്ലായിരുന്നു ട്രാന്‍സിലെ കഥാപാത്രമെന്നാണ് നസ്രിയ വ്യക്തമാക്കുന്നത്. ചുറ്റും പരിചിത മുഖങ്ങളായതിനാല്‍ ഷൂട്ടിങ്ങും അത്ര ബുദ്ധിമുട്ടുളളതായിരുന്നില്ല. തന്റെ ജീവിതവുമായി വളരെ കുറച്ച് മാത്രം ബന്ധപ്പെടുത്താനാകുന്ന കഥാപാത്രമാണ് ട്രാന്‍സിലേത്. ഇതുപോലൊരു കഥാപാത്രത്തിന്റെ ഛായയുളള മറ്റൊന്ന് ഇതിന് മുന്‍പ് ചെയ്തിട്ടേയില്ലെന്നും നസ്രിയ വ്യക്തമാക്കുന്നു.
വിവാഹശേഷം തങ്ങളെ ഒരുമിച്ച് അഭിനയിക്കാന്‍ വിളിക്കുന്നത് ട്രാന്സിലാണെന്നും ഒന്നിച്ച് ചെയ്യണമെന്ന് തങ്ങള്‍ക്ക് തോന്നിയ സിനിമയും ട്രാന്‍സാണെന്നും ഫഹദ് പറയുന്നു. ട്രാന്‍സ് പോലെ അത്രയും എക്സൈറ്റഡ് ആക്കിയ മറ്റൊരു പ്രൊജക്റ്റും ഒന്നിച്ച് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് വന്നിട്ടില്ല. അതുകൊണ്ടാണ് അഞ്ചുവര്‍ഷത്തെ ഇടവേള ഉണ്ടായതെന്നും നസ്രിയ പറഞ്ഞു
ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന സവിശേഷതയുണ്ട് ട്രാന്‍സിന്. തമിഴ് സംവിധായകന് ഗൗതം മേനോന്, സൗബിന് ഷാഹിര്‍, വിനായകന്, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്, ശ്രീനാഥ് ഭാസി, അര്ജുന് അശോകന്, ജിനു ജോസഫ്, അശ്വതി മേനോന്, ശ്രിന്‍ഡ, ധര്മ്മജന് ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിങ്ങനെ വന്‍ താരനിരയുമുണ്ട്. പ്രമുഖ ഒഡിസി നര്‍ത്തകി ആരുഷി മുഡ്ഗല്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ട്രാന്‍സിന്റെ ഛായാഗ്രഹണം സംവിധായകന് കൂടിയായ അമല്‍ നീരദാണ് ചെയ്യുന്നത്. ഇയ്യോബിന്റെ പുസ്തകമായിരുന്നു ഇതിന് മുമ്പ് അമല്‍ നീരദ് ഛായാഗ്രഹണം ചെയ്ത ചിത്രം. വിന്‍സെന്റ് വടക്കനാണ് തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.
വിനായക് ശശികുമാര്‍ ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ അഞ്ച് ഗാനങ്ങളാണുളളത്. പശ്ചാത്തല സംഗീതം ഒരുക്കിയത് സുഷിന് ശ്യാമും ജാക്സണ് വിജയനുമാണ്. 'എന്നാലും മത്തായിച്ച' എന്ന ഗാനം നടന് സൗബിന് ഷാഹിറാണ് പാടിയിരിക്കുന്നത്. സൗബിന് ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!